വ്യാജരജിസ്‌ട്രേഷന്‍: സുരേഷ് ഗോപി അറസ്റ്റില്‍

വ്യാജരേഖകളുണ്ടാക്കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌തെന്ന കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയെ അറസ്റ്റുചെയ്തു
വ്യാജരജിസ്‌ട്രേഷന്‍: സുരേഷ് ഗോപി അറസ്റ്റില്‍

കൊച്ചി:  വ്യാജരേഖകളുണ്ടാക്കി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌തെന്ന കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപിയെ അറസ്റ്റുചെയ്തു. തുടര്‍ന്ന്  ജാമ്യത്തില്‍ വിട്ടയച്ചു. ഒരു ലക്ഷം രൂപയുടെയും രണ്ട് ആള്‍ ജാമ്യത്തിലുമാണ് സുരേഷ് ഗോപിയെ വിട്ടയത്.

കേസില്‍ സുരേഷ് ഗോപിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന്‌
ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചുരുന്നു, സംഭവത്തില്‍ സുരേഷ് ഗോപിയുടെ വിശദീകരണത്തില്‍ തൃപ്തരല്ല ക്രൈംബ്രാഞ്ച്. 

കേരളത്തിലുള്ളവര്‍ വാങ്ങുന്ന വാഹനങ്ങള്‍ക്ക് പുതുച്ചേരി വിലാസത്തില്‍ വ്യാജ രജിസ്‌ട്രേഷന്‍ നടത്തിക്കൊടുക്കുന്നതിനായി ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് െ്രെകംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഇതിനായി ഒരു സിന്‍ഡിക്കേറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്

അതേസമയം കേരളത്തിലെ റോഡ് നികുതി വെട്ടിക്കാന്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ആഡംബര വാഹനങ്ങളുടെ എണ്ണത്തില്‍ വന്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കേരളം കര്‍ശന നടപടികള്‍ സ്വീകരിച്ചതോടെ കഴിഞ്ഞ മാസം കേരളത്തില്‍ നിന്നു താല്‍ക്കാലിക പെര്‍മിറ്റെടുത്ത ഒരു ആഡംബര കാര്‍ പോലും പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാധാരണ ഗതിയില്‍ പോണ്ടിച്ചേരിയില്‍ പ്രതിമാസം  20 ആഢംബര വാഹനങ്ങളെങ്കിലും രജിസ്റ്റര്‍ ചെയ്യാറുണ്ട്. ശരാശരി ഒരു കോടിക്കു മുകളില്‍ വിലയുള്ളവയാണ് ഇവയില്‍ പലതും. ഇതില്‍ പകുതിയോളം കേരളത്തില്‍ നിന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം മുതല്‍ കേരളത്തില്‍ നിന്നുള്ള വരവു നിലച്ചതോടെ പത്തില്‍ താഴെ ആഢംബര വാഹനങ്ങള്‍ മാത്രമാണ് ഇവിടെ രജിസ്‌ട്രേഷനെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com