ഐജിയുടെ കാറിനുമുന്നില്‍ ഓട്ടോ നിന്നുപോയി; യാത്ര തടസപ്പെടുത്തിയെന്ന്‌ ഡ്രൈവര്‍ക്കെതിരെ കേസ്

കൊച്ചി റേഞ്ച് ഐജി പി വിജയന്റെ കാറിന് മുന്നിലാണ് ഓട്ടോ നിന്ന് പോയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കടുത്തുരുത്തി: ഐജിയുടെ വാഹനത്തിന് തടസമുണ്ടാക്കി എന്ന കാരണത്തിന് ഓട്ടോഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കടുത്തുരുത്തി സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ ജോസഫിനെതിരെയാണ് കേസെടുത്തത്. കൊച്ചി റേഞ്ച് ഐജി പി വിജയന്റെ കാറിന് മുന്നിലാണ് ഓട്ടോ നിന്ന് പോയത്.

ഇന്നലെ ഉച്ചക്ക് കൊച്ചിയിലേക്ക് പോവുകയായിരുന്ന ഐജിയുടെ കാറിന് മുന്നില്‍ ഓട്ടോ തടസമായി നിന്നുവെന്നാണ് കേസ്. ഐജിയുടെ കാറിന് മുന്നില്‍ പെട്ട ഓട്ടോ മുന്നോട്ട് എടുക്കാന്‍ കഴിയാതെ വരികയായിരുന്നു. പൊലീസും ഹോംഗാര്‍ഡും ചേര്‍ന്ന് ഓട്ടോ തള്ളിനീക്കിയാണ് ഐജിയുടെ വാഹനം കടത്തി വിട്ടത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com