ചൈനക്കെതിരായ സാമ്രാജ്യത്വ അച്ചുതണ്ടിന്റെ ഭാഗമാണ് ഇന്ത്യ; നിലപാടിലുറച്ച് കോടിയേരി 

ചൈനക്കെതിരായ സാമ്രാജ്യത്വ അച്ചുതണ്ടിന്റെ ഭാഗമാണ് ഇന്ത്യയെന്ന് കോടിയേരി കുറ്റപ്പെടുത്തി
ചൈനക്കെതിരായ സാമ്രാജ്യത്വ അച്ചുതണ്ടിന്റെ ഭാഗമാണ് ഇന്ത്യ; നിലപാടിലുറച്ച് കോടിയേരി 

തിരുവനന്തപുരം: ചൈന അനുകൂല പരാമര്‍ശവുമായി വിണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. കോടിയേരിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് ബിജെപി കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ്  നിലപാടിലുറച്ച് കോടിയേരി രംഗത്തെത്തിയത്. 

ചൈനക്കെതിരായ സാമ്രാജ്യത്വ അച്ചുതണ്ടിന്റെ ഭാഗമാണ് ഇന്ത്യയെന്ന് കോടിയേരി കുറ്റപ്പെടുത്തി. സോഷ്യലിസം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ചൈനയെ തകര്‍ക്കാനാണ് അമേരിക്ക ഇന്ത്യയെയും കൂടെകൂട്ടി  നാല് രാജ്യങ്ങളുടെ അച്ചുതണ്ട് രൂപികരിച്ചത്. രാജ്യാന്തര വിഷയങ്ങളില്‍ സജീവമായി ഇടപെടുമെന്ന ചൈനയുടെ പ്രഖ്യാപനമാണ് ഈ രാജ്യങ്ങളെ ഒന്നിപ്പിച്ചത്. ഉത്തരകൊറിയ സൈനിക ശക്തി വര്‍ധിപ്പിക്കുന്നത് നിലനില്‍പ്പിനുവേണ്ടിമാത്രമാണെന്നും കോടിയേരി സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തില്‍ പറഞ്ഞു.

രാജ്യാന്തര വിഷയങ്ങളിലെ നിലപാടുകള്‍ തുറന്നുപറയുന്നതിന്റെ പേരില്‍ സിപിഎമ്മിനെതിരെ കുപ്രചരണം നടത്തുന്നത് സാമ്രാജ്യത്വപക്ഷപാതമുളളവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം സമാനമായ പ്രസ്താവന നടത്തിയ കോടിയേരിക്കെതിരെ കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുളളവര്‍ രംഗത്തുവന്നിരുന്നു. ചോറിങ്ങും കൂറ് ചൈനയോടും എന്നായിരുന്നു ഇതുസംബന്ധിച്ച ബിജെപിയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com