ബാങ്കര്‍ മുതല്‍ ബാര്‍ബര്‍ വരെ ദുരിതമനുഭവിക്കുന്നു; ഹര്‍ത്താലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി 

ഹര്‍ത്താല്‍ പഴയ ബന്ദിന്റെ വേഷപരിവേഷമാണെന്നും സംസ്ഥാനത്തെ സമ്പദ്വ്യവ്സ്ഥയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.
ബാങ്കര്‍ മുതല്‍ ബാര്‍ബര്‍ വരെ ദുരിതമനുഭവിക്കുന്നു; ഹര്‍ത്താലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി 

കൊച്ചി: ഹര്‍ത്താലിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ജനദ്രോഹപരമായ ഹര്‍ത്താല്‍ പഴയ ബന്ദിന്റെ വേഷപരിവേഷമാണെന്നും സംസ്ഥാനത്തെ സമ്പദ്വ്യവ്സ്ഥയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. ബാങ്കര്‍ മുതല്‍ ബാര്‍ബര്‍ വരെ ഹര്‍ത്താലില്‍ ദുരിതം അനുഭവിക്കുന്നു. ദുരിതത്തിലേക്ക് നയിക്കുന്ന ഹര്‍ത്താലിനെ ജനങ്ങള്‍ ഉത്കണഠയോടെയാണ് കാണുന്നത്.

ഹര്‍ത്താലില്‍ കണ്ണ് നഷ്ടപ്പെട്ട ചന്ദ്രബോസിന്റെ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. ചന്ദ്രബോസിന് സര്‍ക്കാര്‍ 7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.2005ലെ എല്‍ഡിഎഫ് ഹര്‍ത്താലിനിടെയാണ് ഹര്‍ജിക്കാരന് കണ്ണ് നഷ്ടമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com