സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം; മിനിമം നിരക്ക് ഉയര്‍ത്തണമെന്ന് ബസുടമകള്‍

സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരം; മിനിമം നിരക്ക് ഉയര്‍ത്തണമെന്ന് ബസുടമകള്‍

മിനിമം നിരക്ക് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സ്വകാര്യബസുടമകള്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരത്തിന് ആഹ്വാനം ചെയ്തു

തിരുവനന്തപുരം: മിനിമം നിരക്ക് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സ്വകാര്യബസുടമകള്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് സമരത്തിന് ആഹ്വാനം ചെയ്തു. ഫെബ്രുവരി ഒന്നുമുതല്‍ സമരം ചെയ്യുമെന്ന് ബസുടമകള്‍ അറിയിച്ചു. 

മിനിമം യാത്രാനിരക്ക് പത്ത് രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. മൂന്ന് കൊല്ലം മുന്‍പാണ് നിരക്ക് പരിഷ്‌ക്കരിച്ചത്. കാലാനുസ്യതമായി ബസ് നിരക്ക് ഉയര്‍ത്തണമെന്നാണ് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com