ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസും മുസ്ലീം ലീഗും

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും നിര്‍ഭാഗ്യകരമായ തീരുമാനമാണെന്ന് ഉമ്മന്‍ചാണ്ടി - ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കം നടത്തി നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി 
ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസും മുസ്ലീം ലീഗും

തിരുവനന്തപുരം: ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസും മുസ്ലീം ലീഗും രംഗത്ത്. നടപടി തീര്‍ത്ഥാടകരെ ബാധിക്കുമെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരായ നീക്കം നടത്തി നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം ഉയര്‍ത്തും. സബ്‌സിഡിക്കുള്ള തുക മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുമെന്ന വാഗ്ദാനം കണ്ണില്‍ പൊടിയിടാനാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

ഹജ്ജ് സബ്‌സിഡി നിര്‍ത്താലാക്കിയ മോദി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും നിര്‍ഭാഗ്യകരമായ തീരുമാനമാണെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ഈ നീക്കത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധം ഉയരണമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളോടുള്ള ശത്രുതാ മനോഭാവമാണിതെന്നും ഹസന്‍ വ്യക്തമാക്കി. 

ഈ വര്‍ഷം മുതല്‍ ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയതായി ന്യനപക്ഷക്ഷേമമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി വ്യക്തമാക്കിയിരുന്നു. പകരം ഈ തുക മുസ്ലീം പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നും സര്‍ക്കാര്‍ നടപടി സാധാരണ ഹജ്ജ് യാത്രക്കാരെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ച് ചില മുസ്ലീം സംഘടനകളും രംഗത്തെത്തിയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com