'ഞാന്‍ വിശ്വസിക്കില്ല, ഈ വാര്‍ത്തയ്ക്ക് എന്തോ തകരാറുണ്ട്'; സ്ത്രീകള്‍ ഗാര്‍ഹിക പീഡനത്തെ പിന്തുണക്കുന്നുണ്ടെന്ന വാര്‍ത്തയ്‌ക്കെതിരേ സുജ സൂസന്‍  ജോര്‍ജ്ജ്

വാര്‍ത്തയില്‍ ഉപയോഗിച്ചിരിക്കുന്ന സര്‍വേയുടെ രീതിയില്‍ എന്തോ തകരാറുണ്ടെന്ന് തന്റെ ഫേയ്‌സ്ബുക് പേജിലൂടെ സുജ വ്യക്തമാക്കി
'ഞാന്‍ വിശ്വസിക്കില്ല, ഈ വാര്‍ത്തയ്ക്ക് എന്തോ തകരാറുണ്ട്'; സ്ത്രീകള്‍ ഗാര്‍ഹിക പീഡനത്തെ പിന്തുണക്കുന്നുണ്ടെന്ന വാര്‍ത്തയ്‌ക്കെതിരേ സുജ സൂസന്‍  ജോര്‍ജ്ജ്

കേരളത്തിലെ 69 ശതമാനം സ്ത്രീകളും ഗാര്‍ഹിക പീഡനത്തെ പിന്തുണക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് മാതൃഭൂമി പത്രത്തില്‍ വന്ന വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചതാണ്. സ്ത്രീകളെ തല്ലി 'നേരെയാക്കാന്‍' പുരുഷന് അധികാരമുണ്ടെന്ന് കേരളത്തിലെ ഭൂരിഭാഗം സ്ത്രീകളും വിശ്വസിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം വന്ന വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍ ഈ വാര്‍ത്തയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി സുജ സൂസന്‍ ജോര്‍ജ്ജ്. 

വാര്‍ത്തയില്‍ ഉപയോഗിച്ചിരിക്കുന്ന സര്‍വേയുടെ രീതിയില്‍ എന്തോ തകരാറുണ്ടെന്ന് തന്റെ ഫേയ്‌സ്ബുക് പേജിലൂടെ സുജ വ്യക്തമാക്കി. കേരളത്തിലെ 69% സ്ത്രീകള്‍ ഗാര്‍ഹികപീഡനത്തിനെ അനുകൂലിക്കുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കില്ല. കുടുംബത്തിനു വേണ്ടി സഹിക്കുന്ന സ്ത്രീകളുണ്ടെന്നത് സത്യമാണ്. എന്നാല്‍ ഇവരൊക്കെ തരം കിട്ടുമ്പോള്‍ പുരുഷ പാഡനത്തിനെതിരേ വര്‍ത്തമാനമെങ്കിലും പറയുന്നവരാണെന്നും സൂജ സൂസന്‍ പറഞ്ഞു.

സര്‍വേ, സര്‍വേ എന്നു പറയാതെ വിശദാംശങ്ങള്‍ കൂടി പുറത്തുവിടണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇനി ആ സര്‍വ്വേഫലം ശരിയാണെന്നു വന്നാല്‍ കേരളം അടിയന്തരമായി പാഠ്യപദ്ധതി പരിഷ്‌ക്കരണം ഉള്‍പ്പടെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടത്തണമെന്നും പോസ്റ്റിലൂടെ സുജ സൂസന്‍ പറഞ്ഞു. 

സുജ സൂസന്‍ ജോര്‍ജ്ജിന്റെ ഫേയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്തോ തകരാറുണ്ട്..സര്‍വ്വേഫലത്തിനല്ല.സര്‍വ്വേയുടെ രീതിശാസ്ത്രത്തിന്. കേരളത്തിലെ 69% സ്ത്രീകള്‍ ഗാര്‍ഹികപീഡനത്തിനെ അനുകൂലിക്കുന്നു എന്നു പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല. പുരുഷാധിപത്യം സ്വാംശീകരിച്ച സമൂഹമെന്നോ പീഡിതമെങ്കിലും ബോധപൂര്‍വ്വം കുടുംബത്തിനു വേണ്ടി സഹിക്കുന്ന സ്ത്രീകളുണ്ടെന്നോ പറഞ്ഞാലത് സത്യമാണ്. പക്ഷേ ഇവരൊക്കെയും തരം കിട്ടുമ്പോഴൊക്കെ പുരുഷപീഡനത്തിനെതിരെ വര്‍ത്തമാനമെങ്കിലും പറയുന്നവരാണ്.

അപ്പോള്‍ ഈ സര്‍വ്വേയില്‍ എന്തോ ദുരുദ്ദേശവും വലിയ തലക്കെട്ടോടെയുള്ള പത്രവാര്‍ത്തയില്‍ അമിതമായ ആവേശപ്രകടനവും കണ്ടുപോയാല്‍ കുറ്റം പറയാനാവില്ല.അതിനാല്‍ സര്‍വ്വേ,സര്‍വ്വേ എന്നു പറയാതെ വിശദാംശങ്ങള്‍ കൂടി പുറത്തു വിടണം.

ഇനി ആ സര്‍വ്വേഫലം ശരിയാണെന്നു വന്നാല്‍ കേരളം അടിയന്തരമായി പാഠ്യപദ്ധതി പരിഷ്‌ക്കരണം ഉള്‍പ്പെടെയുള്ള വലിയ ബോധവല്ക്കരണ പരിപാടികളിലേക്ക് പോകേണ്ടതുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com