കണ്ണൂരില്‍ ആര്‍എസ്എസ് പ്രചാരക് സിപിഎമ്മിലേക്ക് 

യാതൊരു ജനാധിപത്യവുമില്ലാത്ത സംഘടനയാണ് ആര്‍എസ്എസ് എന്നാണ് തന്റെ അനുഭവം. അഭിപ്രായം പറയുന്നവരെ അധിക്ഷേപിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ഫാസിസ്റ്റ് സമീപനമാണ് അവര്‍ സ്വീകരിക്കുന്നതെന്നും സുബഹ്
കണ്ണൂരില്‍ ആര്‍എസ്എസ് പ്രചാരക് സിപിഎമ്മിലേക്ക് 

കണ്ണൂര്‍: ആര്‍എസ്എസ് മുന്‍ പ്രചാരക് സി വി സുബഹ് സിപിഐഎമ്മിലേക്ക്. കണ്ണൂര്‍ പ്രസ് ക്‌ളബില്‍ ബുധനാഴ്ച്ച രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് താന്‍ സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അറിയിച്ചത്. യാതൊരു ജനാധിപത്യവുമില്ലാത്ത സംഘടനയാണ് ആര്‍എസ്എസ് എന്നാണ് തന്റെ അനുഭവം. അഭിപ്രായം പറയുന്നവരെ അധിക്ഷേപിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ഫാസിസ്റ്റ് സമീപനമാണ് അവര്‍ സ്വീകരിക്കുന്നതെന്നും സുബഹ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

പതിനഞ്ചുവര്‍ഷക്കാലമായി സംഘപരിവാര്‍ സജീവ പ്രവര്‍ത്തകനായ താന്‍ ഇനി പരിവാര്‍ സംഘടനയുടെ ഭാഗമല്ലെന്നും സുബഹ് പറഞ്ഞു. ചെറുവാഞ്ചേരിയില്‍ വിസ്താരക് ആയി ആര്‍എസ്എസിന്റെ പൂര്‍ണസമയപ്രവര്‍ത്തനം ആരംഭിച്ച സ്വയംസേവകനാണ് സുബഹ്. തലശേരി നഗര്‍ കാര്യാലയത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയും തുടര്‍ന്ന് കൊല്ലം ജില്ലയിലെ കൊല്ലം, പുത്തൂര്‍ സംഘ താലൂക്ക് പ്രചാരകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരം കാര്യാലയ പ്രമുഖുമായിരുന്നു. ആര്‍എസ്എസ് തലശേരി താലൂക്ക് ബൌദ്ധിക്പ്രമുഖ്, ബാലഗോകുലം കണ്ണൂര്‍ ജില്ല സംഘടനാസെക്രട്ടറി, ഹിന്ദുഐക്യവേദി തലശേരി താലൂക്ക് ജനറല്‍സെക്രട്ടറി, സേവാഭാരതിയുടെ സേവന വാര്‍ത്ത വടക്കന്‍ കേരളം സംയോജകന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജന്മഭൂമിയില്‍ സബ്എഡിറ്ററായും ജോലി നോക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com