പി ജയരാജന്റെ മകനോട് അപമര്യാദയായി പെരുമാറിയത് പൊലീസ്; വീഡിയോ പുറത്ത്

സംഭവുമായി ബന്ധപെട്ട് ജയരാജന്റെ മകന്‍ ആശിഷും സംഭവ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മനോജ് എന്ന പോലീസുകാരനും പരസ്പരം ആരോപണമുന്നയിച്ചിരുന്നു.
പി ജയരാജന്റെ മകനോട് അപമര്യാദയായി പെരുമാറിയത് പൊലീസ്; വീഡിയോ പുറത്ത്

പി ജയരാജന്റെ മകന്‍ ശുചിമുറി സൗകര്യം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട സംഭവമായിരുന്നു. സംഭവുമായി ബന്ധപെട്ട് ജയരാജന്റെ മകന്‍ ആശിഷും സംഭവ സമയത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മനോജ് എന്ന പോലീസുകാരനും പരസ്പരം ആരോപണമുന്നയിച്ചിരുന്നു.

കോണ്‍ഗ്രസ് അനുകൂല പൊലീസ് സംഘടനയുടെ നേതാവ് കൂടിയായ മനോജ് എന്ന ഉദ്യോഗസ്ഥനായിരുന്നു പി ജയരാജന്റെ മകന്‍ പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ചതായി മാധ്യമങ്ങളോട് സംസാരിച്ചത്. ഇതിനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ആശിഷ് പരാതി നല്‍കിയതോടെ, ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട് കൃത്യമായ കാര്യങ്ങളല്ല പുറത്തുവന്നത് എന്ന് മനസിലാക്കാവുന്ന കാര്യങ്ങളാണ് ആ സമയത്തെ സിസിടിവി ദ്യശ്യങ്ങള്‍ സൂചിപ്പിക്കുന്നത്.

പി ജയരാജന്റെ സഹോദരിയും മുന്‍ വടകര എംപിയുമായ സതിദേവിയുടെ മകളും കടമ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ അഞ്ജലിക്കൊപ്പമുള്ള സംഘം ഭോപ്പാലില്‍ നടന്ന കലോത്സവത്തില്‍ പങ്കെടുത്ത് തിരിച്ചു വരികയായിരുന്നു. ഇവര്‍ ശുചിമുറിയില്‍ പോകുന്നതിന് വേണ്ടിയാണ് മട്ടന്നൂര്‍ പോലിസ്സ്‌റ്റേഷന്റെ മുന്നില്‍ ബസ് നിര്‍ത്തിയത്. 

മട്ടന്നൂരില്‍ പൊതു ശുചിമുറി സൗകര്യങ്ങള്‍ പൊതുവേ കുറവാണ്. അതുകൊണ്ട് ജനമൈത്രി പൊലീസ് സ്‌റ്റേഷന്‍ ആയതുകൊണ്ട് തന്നെ ഇത്തരത്തില്‍ ശുചിമുറിയില്‍ പോകാനുള്ള സൗകര്യം നല്‍കിയിട്ടുണ്ട്. ഇക്കാര്യം അറിയാവുന്ന ആശിഷ് കുട്ടികളുടെ സംഘത്തോടോപ്പമുള്ള അധ്യാപികമാരുടെ ആവശ്യ പ്രകാരമാണ് പൊലീസ് സ്‌റ്റേഷന് മുന്നില്‍ വാഹനം നിര്‍ത്തിയത്. 

ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മനോജ് എന്ന പൊലീസുകാരനോട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അത്യാവശ്യമായി ശുചിമുറി സൗകര്യം വേണമെന്ന് ആശിഷ് ആവശ്യപെട്ടു. എന്നാല്‍ ഇതൊന്നും ഇവിടെ പറ്റില്ലെന്നും വേണമെങ്കില്‍ ബസ്സ്റ്റാന്റിലെ കംഫര്‍ട്ട് സ്‌റ്റേഷനില്‍ പോയിക്കൊളൂ എന്നും പറഞ്ഞ് ഇറക്കിവിട്ടു. തുടര്‍ന്ന് അധ്യാപികമാരും വിദ്യര്‍ത്ഥിനികളും വീട്ടിലേക്ക് തിരിച്ചു പോയി. ഇതിന് ശേഷമാണ് തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com