ക്രിമിനല്‍ സംഘങ്ങളെ സഹായിക്കുന്നവര്‍ പാര്‍ട്ടിയില്‍ വേണ്ട: പിണറായി 

ക്രിമിനല്‍ സംഘങ്ങളുമായി പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരു ബന്ധവും പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരക്കാര്‍ ഒരുകാരണവശാലും പാര്‍ട്ടിയില്‍ കടന്നുവരാന്‍ പാടില്ല
ക്രിമിനല്‍ സംഘങ്ങളെ സഹായിക്കുന്നവര്‍ പാര്‍ട്ടിയില്‍ വേണ്ട: പിണറായി 

കൊച്ചി: ക്രിമിനല്‍ സംഘങ്ങളുമായി പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരു ബന്ധവും പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തരക്കാര്‍ ഒരുകാരണവശാലും പാര്‍ട്ടിയില്‍ കടന്നുവരാന്‍ പാടില്ല. അവര്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും പിണറായി പറഞ്ഞു.സിപിഎം എറണാകുളം ജില്ലാസമ്മേളനത്തിന്റെ പൊതുചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പിണറായി വിജയന്‍ പറഞ്ഞു. 

കളമശേരി ഏരിയസെക്രട്ടറി വി.എ.സക്കീര്‍ ഹുസൈനെ പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്ന് പൊതുചര്‍ച്ചയില്‍ നേരത്തെ വിമര്‍ശനമുയിരുന്നു. എന്നാല്‍ സക്കീര്‍ ഹുസൈന്റെ നടപടിയെ എതിര്‍ത്തും നിരവധി പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം ആളകളാണെന്ന് പറഞ്ഞ് വ്യവാസായിയായ യുവതിയില്‍ നിന്നും ലക്ഷക്കണക്കിന് പണം തട്ടിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നടപടിക്ക് പിന്നില്‍ പാര്‍ട്ടിയിലെ ചില കേന്ദ്രങ്ങളാണെന്നും സമ്മേളനത്തില്‍ ചര്‍ച്ച ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പിണറായിയുടെ മറുപടി എന്നതും ശ്രദ്ധേയമാണ്.

ടൗണ്‍ഹാളില്‍ നടക്കുന്ന ജില്ലാ സമ്മേളനം വൈകുന്നേരം മറൈന്‍െ്രെഡവിലെ പൊതുസമ്മേളനത്തോടെ സമാപിക്കും. പിണറായി തന്നെയാണ്് പൊതുസമ്മേളനത്തിന്റെ ഉദ്ഘാടകന്‍. പുതിയ ജില്ലാ കമ്മിറ്റിയെ ഉച്ചയോടെ തിരഞ്ഞെടുക്കും. പി.രാജീവ് ജില്ലാ സെക്രട്ടറിയായി തുടരും. എന്നാല്‍ ജില്ലാകമ്മിറ്റിയില്‍ കാര്യമായ അഴിച്ചുപണി ഉണ്ടായേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com