നെഹ്‌റു കോളജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവം: നാല് പേര്‍ക്കെതിരെ കേസ് 

മാനേജ്‌മെന്റ് പ്രതിനിധികളും എസ്എഫ്‌ഐയും അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനും തീരുമാനമായിട്ടുണ്ട്. 
നെഹ്‌റു കോളജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവം: നാല് പേര്‍ക്കെതിരെ കേസ് 

പാലക്കാട്: ജവഹര്‍ലാല്‍ നെഹ്‌റു കോളജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തു. വൈസ് പ്രിന്‍സിപ്പല്‍ കൃഷ്ണമൂര്‍ത്തി, ലീഗല്‍ അഡൈ്വസര്‍ ഉണ്ണികൃഷ്ണന്‍, ഓഫിസ് അസിസ്റ്റന്റ് വത്സലകുമാര്‍, അധ്യാപിക ഷീന എന്നിവര്‍ക്കെതിരെയാണ് പ്രേരണക്കുറ്റം ചുമത്തി കേസെടുത്തത്. 

മാനേജ്‌മെന്റ് പ്രതിനിധികളും എസ്എഫ്‌ഐയും അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ വിദ്യാര്‍ത്ഥിയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനും തീരുമാനമായിട്ടുണ്ട്. കോളജില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അര്‍ഷാദാണ് ക്ലാസ് മുറിയില്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com