പതിനാലുകാരന്റെ കൊലപാതകം: കാരണം അവ്യക്തമെന്ന് കമ്മീഷണര്‍; അച്ഛനേയും സഹോദരിയേയും ചോദ്യം ചെയ്യണം

കൊട്ടിയത്ത് പതിനാല് വയസ്സുകാരന്‍ ജിത്തു ജോബ് കൊല്ലപ്പെട്ടതില്‍ കാരണം അവ്യക്തമെന്ന് കമ്മീഷണര്‍.
പതിനാലുകാരന്റെ കൊലപാതകം: കാരണം അവ്യക്തമെന്ന് കമ്മീഷണര്‍; അച്ഛനേയും സഹോദരിയേയും ചോദ്യം ചെയ്യണം

കൊല്ലം: കൊട്ടിയത്ത് പതിനാല് വയസ്സുകാരന്‍ ജിത്തു ജോബ് കൊല്ലപ്പെട്ടതില്‍ കാരണം അവ്യക്തമെന്ന് കമ്മീഷണര്‍. വ്യക്തതക്കായി അച്ഛനേയും സഹോദരിയേയും ചോദ്യം ചെയ്യണം. നിലവില്‍ കാരണമായി കാണുന്നത് കുറ്റ സമ്മത മൊഴിയിലെ വിവരങ്ങളാണ്. മറ്റു കാരണങ്ങള്‍ ഉണ്ടോയെന്ന് മനസ്സിലാക്കേണ്ടതുണ്ടെന്നും കൊല്ലം കമ്മീഷണര്‍ ഡോ.എ ശ്രീനിവാസ് പറഞ്ഞു. 

നേരത്തെ സ്വത്തു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ദേഷ്യം കാരണം മകനെ താന്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നുവെന്ന് അമ്മ ജയാ ജേക്കബ് പറഞ്ഞിരുന്നു. 

തന്റെ വിലക്ക് വകവയ്ക്കാതെ മകന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പോയെന്നും മടങ്ങിയെത്തിയപ്പോള്‍ അമ്മുമ്മ സ്വത്ത് തരില്ലെന്ന് പറഞ്ഞുവെന്നും ഇതില്‍ പ്രകോപിതയായാണ് കൊലപാതകം നടത്തിയതെന്നും ജയ പറഞ്ഞു. കഴുത്തില്‍ ഷാള്‍ മുറുക്കിയാണ് കൊലപ്പെടുത്തിയത്.മറിഞ്ഞു വീണ ജിത്തു ഷാള്‍ മുറുകി മരിക്കുകയായിരുന്നു.

കൊലപ്പെടുത്തിയ ശേഷം രണ്ടു തവണ മകന്റെ മൃതദേഹം കത്തിച്ചെന്നാണ് ജയ പറഞ്ഞത്. ആദ്യം വീടിനോട് ചേര്‍ന്ന്് മതിലിന് സമീപത്തിട്ടു കത്തിച്ചു. എന്നാല്‍ ശരിക്ക് കത്തുന്നില്ലെന്ന് കണ്ട്,വെള്ളമൊഴിച്ച് തീ അണച്ചു. ആവശ്യത്തിന് മണ്ണെണ്ണ ഇല്ലാത്തതിനാല്‍ അയല്‍വീട്ടില്‍ നിന്ന് മണ്ണെണ്ണ കടം വാങ്ങി. പിന്നീട് വീടിന്റെ പിന്നിലേക്ക് വിജനനായ റബ്ബര്‍ തോട്ടത്തിലേക്ക് വഴിച്ചിഴച്ച് കൊണ്ടു പോയി വീണ്ടും കത്തി തീരുന്നതുവരെ അവിടെ നിന്നു. ശരീരം മുറിച്ചു മാറ്റാന്‍ ഉപയോഗിച്ച കത്തി സമീപത്തെ ഇടിഞ്ഞു പൊളിഞ്ഞ വീട്ടില്‍ ഒളിപ്പിക്കുകയായിരുന്നുവെന്നും ജയ മൊഴി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com