രാജീവ് ചന്ദ്രശേഖര്‍ കയ്യേറിയ ഭൂമിയുടെ രേഖകള്‍ നശിപ്പിക്കപ്പെട്ടെന്ന് സര്‍ക്കാര്‍ 

നിരാമയ റിസോര്‍ട്ട് കൈയേറ്റ ഭൂമിയിലാണെന്ന് കാണിച്ചു പഞ്ചായത്ത് നല്‍കിയ നോട്ടിസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് റിസോര്‍ട്ട് അധികൃതര്‍ നല്‍കിയ ഹര്‍ജിയിലാണ്‌  സര്‍ക്കാറിന്റെ വിശദീകരണം
രാജീവ് ചന്ദ്രശേഖര്‍ കയ്യേറിയ ഭൂമിയുടെ രേഖകള്‍ നശിപ്പിക്കപ്പെട്ടെന്ന് സര്‍ക്കാര്‍ 

കൊച്ചി: ബിജെപി എംപി രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള കുമരകത്തെ നിരാമയ റിസോര്‍ട്ട് കൈവശം അവകാശപ്പെടുന്ന 41 സെന്റ് സ്ഥലം സംബന്ധിച്ച രേഖകള്‍ നശിപ്പിക്കപ്പെട്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

നിരാമയ റിസോര്‍ട്ട് കൈയേറ്റ ഭൂമിയിലാണെന്ന് കാണിച്ചു പഞ്ചായത്ത് നല്‍കിയ നോട്ടിസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് റിസോര്‍ട്ട് അധികൃതര്‍ നല്‍കിയ ഹര്‍ജിയിലാണ്‌  സര്‍ക്കാറിന്റെ വിശദീകരണം. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

കായല്‍, തോട്, പുറമ്പോക്ക് ഭൂമി എന്നിവ റിസോര്‍ട്ട് അധികൃതര്‍ കൈയേറിയിട്ടുണ്ടെന്നതുള്‍പ്പെടെ ചൂണ്ടിക്കാട്ടി കുമരകത്തെ ജനസമ്പര്‍ക്ക സമിതി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൈയേറ്റം കണ്ടെത്തിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ പ്രത്യേക കര്‍മ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി 2016 സെപ്തംബറില്‍ പ്ലാന്‍ തയാറാക്കി. ഈ സര്‍വേയിലാണ് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒന്നേകാല്‍ സെന്റ് ഭൂമി കൈയേറിയതായി സ്ഥിരീകരിച്ചത്. കോട്ടയം തഹസില്‍ദാര്‍ പിഎസ് ഗീതാകുമാരിയാണ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com