ശ്രീജീവിന്റെ കസ്റ്റഡി മരണം; പൊലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

പാറശാല സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍
ശ്രീജീവിന്റെ കസ്റ്റഡി മരണം; പൊലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

തിരുവനന്തപുരം: പാറശാല സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനുള്ള സ്റ്റേ നീക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ശ്രീജീവിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പെലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നുള്ള പൊലീസ് കംപ്ലെയിന്റ് അതോറിറ്റിയുടെ റിപ്പോര്‍ട്ടിനെതിരെ ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങിയുരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 

2016ലാണ് ഉദ്യോഗസ്ഥര്‍ സ്റ്റേ വാങ്ങിയത്. ഇതിനെ തുടര്‍ന്നാണ് കേസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാതെയായതും ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ആരംഭിച്ചതും. 

ശ്രീജിത്തിന്റെ സമരം അനിശ്ചിത കാലമായി തുടരുകയും പൊതുജന രോഷമുയരുകയും ചെയ്ത സാഹചര്യത്തിലാണ് സ്‌റ്റേ നീക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. മരണം സിബിഐ അന്വേഷിക്കണം എന്ന ശ്രീജിത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് കേസ് സിബിഐയ്ക്ക് സര്‍ക്കാര്‍ റഫര്‍ ചെയ്തിരുന്നു. എന്നാല്‍ സിബിഐ കേസെടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. കേസ് പരിഗണിക്കണമെന്നാവശ്യപ്പെട്ട് സിബിഐയ്ക്ക് സര്‍ക്കാര്‍ വീണ്ടും കത്ത് നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com