കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി പി രാജീവ് തുടരും. നിലവിലെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഏഴുപേരെ ഒഴിവാക്കി. പകരം ഒമ്പത് പുതുമുഖങ്ങളെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ഇതില്‍ രണ്ട് വനിതകളും ഉള്‍പ്പെടുന്നു.
ജില്ലാ സെക്രട്ടറി പദത്തില്‍ പി രാജീവിന്റെ രണ്ടാമൂഴമാണിത്. 2015 ല്‍ തൃപ്പൂണിത്തുറയില്‍ നടന്ന ജില്ലാ സമ്മേനത്തിലാണ് പി രാജീവ് ജില്ലാ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. വിഭാഗീയത കത്തിനിന്ന ജില്ലയില്‍ വലിയ പ്രശ്‌നങ്ങളില്ലാതെ പാര്‍ട്ടിയെ മുന്നോട്ടുനയിക്കാനായത് പി രാജീവിന്റെ നേട്ടമായി.
മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജില്ലാ സമ്മേളനം നടന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ