നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ചോര്‍ന്നതില്‍ അന്വേഷണമില്ല; സിഐയ്ക്ക് കോടതിയുടെ താക്കീത്
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 19th January 2018 10:48 AM |
Last Updated: 19th January 2018 10:49 AM | A+A A- |

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ന്നതിന് അന്വേഷണ ഉദ്യോഗസ്ഥന് രൂക്ഷ വിമര്‍ശനം. കുറ്റുപത്രം ചോര്‍ന്നത് ഗൗരവതരമായ വിഷയമാണെന്നും പെരുമ്പാവൂര്‍ സിഐ ബിജു പൗലോസിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും കോടതി വിലയിരുത്തി. അന്വേഷണ ഉദ്യോഗസ്ഥനെ താക്കീത് ചെയത കോടതി, കുറ്റപുത്രം ചോര്‍ന്നത് അന്വേഷിക്കണമെന്ന പ്രതി ദിലീപിന്റെ പരാതിയില്‍ അന്വേഷണം പ്രഖ്യാപിക്കാതെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു.
പൊലീസ് മനപ്പൂര്‍വം കുറ്റപത്രം ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കി എന്നായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ ദിലീപാണ് കുറ്റപത്രം ചോര്‍ത്തിയത് എന്നാണ് പൊലീസ് എതിര്‍വാദം ഉന്നയിച്ചത്.