ജയമോള്‍ കോടതിയില്‍ കുഴഞ്ഞുവീണു, പൊലീസ് മര്‍ദ്ദിച്ചു, പരാതിയില്ല; കൊലനടത്തിയത് ഒറ്റയ്ക്ക്

മകനെ കൊലപ്പെടുത്തിയത് താന്‍ ഒറ്റയ്ക്കാണെന്ന് ജയമോള്‍ കേടതിയിലും ആവര്‍ത്തിച്ചു. തന്നെ പൊലീസ് മര്‍ദ്ദിച്ചതായും എന്നാല്‍ ഇതില്‍ പരാതിയില്ലെന്നും ജയമോള്‍ കോടതിയില്‍ പറഞ്ഞു
ജയമോള്‍ കോടതിയില്‍ കുഴഞ്ഞുവീണു, പൊലീസ് മര്‍ദ്ദിച്ചു, പരാതിയില്ല; കൊലനടത്തിയത് ഒറ്റയ്ക്ക്

കൊച്ചി: പതിനാലുകാരനായ മകന്‍ ജിത്തു ജോബിനെ കൊന്ന കേസില്‍ പ്രതിയായ ജയമോളെ കോടതിയില്‍ ഹാജരാക്കി. ഉച്ചയോടെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇതിനിടെ ജയമോള്‍  കോടതിയില്‍ കുഴഞ്ഞുവീണു. ജയമോള്‍ മയങ്ങിവീണതിനെ തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷമാണ് കേസ് പരിഗണിച്ചത്. ജിത്തു ജോബിനെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് ജയമോള്‍ കോടതി അറിയിച്ചു.

മകനെ കൊലപ്പെടുത്തിയത് താന്‍ ഒറ്റയ്ക്കാണെന്ന് ജയമോള്‍ കേടതിയിലും ആവര്‍ത്തിച്ചു. തന്നെ പൊലീസ് മര്‍ദ്ദിച്ചതായും എന്നാല്‍ ഇതില്‍ പരാതിയില്ലെന്നും ജയമോള്‍ കോടതിയില്‍ പറഞ്ഞു.ജയമോളെ ഹാജരാക്കുന്ന വിവരമറിഞ്ഞ് ഒട്ടേറെപ്പേരാണ് കോടതി പരിസരത്ത് തടിച്ചുകൂടിയത്.


അതേസമയം കോടതി ജയമോളെ മര്‍ദ്ദിച്ച പൊലീസ് നടപടിയെ വിമര്‍ശിച്ചു. പ്രതിയെ മെഡിക്കല്‍പരിശോധന നടത്തുന്നതിനായി പറവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. എന്നാല്‍ വസ്തുതര്‍ക്കത്തെ തുടര്‍ന്നാണു കൊലപാതകമെന്ന മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അതില്‍ കൂടുതല്‍ അന്വേഷണം നടത്താനാണു നീക്കം. സംഭവത്തില്‍ ജയമോളുടെ അറസ്റ്റ് ഇന്നലെ വൈകിട്ടാണ് രേഖപ്പെടുത്തിയത്. പ്രതിയെ തെളിവെടുപ്പിന് വീട്ടിലെത്തിച്ചപ്പോള്‍ ജനങ്ങള്‍ പ്രകോപിതരായ സാഹചര്യത്തില്‍ കോടതിയില്‍ കനത്ത സുരക്ഷ ഏര്‍പ്പാടാക്കിയിരുന്നു. 

അതേസമയം, പിതാവിന്റെ വീട്ടില്‍ പോയി മടങ്ങിയെത്തിയ ജിത്തു എന്തോ പറഞ്ഞപ്പോള്‍ പ്രകോപിതയായിട്ടാണ് കൊലപാതകമെന്നും ജയയുടെ മൊഴിയില്‍ പറഞ്ഞിരുന്നു. അതിനാല്‍ കൊലപാതകത്തിന് കാരണമാകാന്‍ കുട്ടി എന്താണ് പ്രകോപനമായി പറഞ്ഞതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ജിത്തുവിന്റെ സഹോദരിയേയും പിതാവിനേയും മുത്തച്ഛനേയും ചോദ്യം ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ഡോ.എസ് ശ്രീനിവാസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com