തിരുവനന്തപുരത്ത സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ: 57 കുട്ടികള്‍ ആശുപത്രിയില്‍

ബുധനാഴ്ച ഉച്ചയ്ക്ക് വിദ്യാര്‍ഥികള്‍ക്കു കഴിക്കാന്‍നല്‍കിയ മുട്ടയില്‍നിന്നോ കറിയില്‍നിന്നോ ആകാം വിഷബാധയേറ്റതെന്നാണ് പ്രഥമികനിഗമനം
തിരുവനന്തപുരത്ത സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ: 57 കുട്ടികള്‍ ആശുപത്രിയില്‍

തിരുവനന്തപുരം: തോന്നയ്ക്കല്‍ എല്‍പി സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ. 57 കുട്ടികളെ മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ആശുപത്രിയില്‍ പ്രത്യേക വാര്‍ഡും തുറന്നിട്ടുണ്ട്. 

ബുധനാഴ്ച ഉച്ചയ്ക്ക് വിദ്യാര്‍ഥികള്‍ക്കു കഴിക്കാന്‍നല്‍കിയ മുട്ടയില്‍നിന്നോ കറിയില്‍നിന്നോ ആകാം വിഷബാധയേറ്റതെന്നാണ് പ്രഥമികനിഗമനം. ആ ദിവസം കുട്ടികള്‍ക്ക് അസ്വസ്ഥതകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, വ്യാഴാഴ്ച രാവിലെ സ്‌കൂളിലെത്തിയ പത്തു കുട്ടികള്‍ അസ്വസ്ഥതകാരണം വീട്ടിലേക്കു മടങ്ങിപ്പോയി. 

വൈകീട്ടോടെ വേങ്ങോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഛര്‍ദിയും വയറുവേദനയും കാരണം വിദ്യാര്‍ഥികള്‍ കൂട്ടമായി ചികിത്സയ്‌ക്കെത്തി. ഇതോടെയാണ് രക്ഷാകര്‍ത്താക്കള്‍ക്ക് സംശയം തോന്നിയത്. കുട്ടികളെ സ്‌കൂള്‍ വാഹനത്തിലും 108 ആംബുലന്‍സിലുമായി എസ്എടി ആശുപത്രിയില്‍ ഉടന്‍ എത്തിക്കുകയായിരുന്നു.

തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ നടത്തിയ അന്വേഷണത്തിലാണ് സ്‌കൂളിലെ ആഹാരത്തില്‍ നിന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത് എന്ന് മനസിലായത്. വീട്ടില്‍നിന്നും പൊതിച്ചോറുകള്‍ കൊണ്ടുപോയ വിദ്യാര്‍ഥികള്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഇവര്‍ സ്‌കൂളില്‍നിന്നു ലഭിച്ച മുട്ടയും കറിയും കഴിച്ചതായും പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com