മാണിയുടെ വീട് റിസര്‍വ് ബാങ്കിന്റെ ചെറിയ ബ്രാഞ്ച്; പരിഹാസവുമായി കാനം

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ 
മാണിയുടെ വീട് റിസര്‍വ് ബാങ്കിന്റെ ചെറിയ ബ്രാഞ്ച്; പരിഹാസവുമായി കാനം

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണിയെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാണിയുടെ വീട് റിസര്‍വ് ബാങ്കിന്റെ ചെറിയ ബ്രാഞ്ചാണെന്ന് അദ്ദേഹം പരിഹസിച്ചു. മാണിക്കെതിരായ ബാര്‍ കോഴക്കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് കോടതിയില്‍ അനുമതി തേടിയതിന് പിന്നാലെയാണ് മാണിയെ പരിഹസിച്ച് കാനം രംഗത്ത് വന്നിരിക്കുന്നത്.

കെ.എം മാണിയും കെ.ബാബുവും കുറ്റക്കാര്‍ തന്നെയെന്നും ആരോപണങ്ങളില്‍ നിന്ന് സിപിഐ പിന്നോട്ടില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ബാര്‍ കോഴക്കേസ് അവസാനിപ്പിച്ച് മാണിയെ എല്‍ഡിഎഫിലെടുക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത് എന്നാണ് സിപിഐ ആരോപിക്കുന്നത്. കേസില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സിപിഐ സംസ്ഥാന നിര്‍വാഹക സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

സിപിഐയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി മാണിയെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. മുന്നണി മര്യാദ ലംഘിച്ച് സിപിഎമ്മിനെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്ന സിപിഐയെ ഒഴിവാക്കി മാണിയെ കൂടെക്കൂട്ടണമെന്ന് സിപിഎം ജില്ലാ സമ്മേളനങ്ങളില്‍ ആവശ്യമുയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com