'സത്യത്തിന്റെ മുഖം സ്വീവേജ് പൈപ്പ് പോലെ' ;പാറ്റൂര്‍കേസില്‍ ജേക്കബ് തോമസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍  ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
'സത്യത്തിന്റെ മുഖം സ്വീവേജ് പൈപ്പ് പോലെ' ;പാറ്റൂര്‍കേസില്‍ ജേക്കബ് തോമസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

കൊച്ചി: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍  ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സത്യത്തിന്റെ മുഖം സ്വീവേജ് പൈപ്പ് പോലെയാണെന്ന് ചൂണ്ടികാണിച്ചാണ് ജേക്കബ് തോമസ് ഫെസ്ബുക്ക് കുറിപ്പിട്ടത്. പെപ്പിട്ട് മൂടിയ സത്യം - 30 സെന്റ്, പൈപ്പിന് മുകളില്‍ പണിതത്- 15 നില, സെന്റിന് വില- 30 ലക്ഷം, ആകെ മതിപ്പുവില -900 ലക്ഷം എന്നിങ്ങനെ ഭൂമി ഇടപാടിലെ അഴിമതികള്‍ അക്കമിട്ട് നിരത്തുന്നതാണ് പോസ്റ്റ്. സത്യസന്ധര്‍ അഞ്ചുപേര്‍ എന്ന കുറിപ്പിലെ പരാമര്‍ശത്തിലുടെ താനുള്‍പ്പെടുന്ന അന്വേഷണസംഘത്തെ ന്യായീകരിക്കാനും ജേക്കബ് തോമസ് ശ്രമിച്ചതായാണ് സൂചന.

നേരത്തെ പാറ്റൂര്‍ കേസില്‍ ജേക്കബ് തോമസിന് എതിരെ ഹൈക്കോടതിരൂക്ഷ വിമര്‍ശനമാണ് നടത്തിയത്. ഊഹാപോഹങ്ങള്‍ ആണ് വസ്തുതകള്‍ ആയി അവതരിപ്പിക്കുന്നതെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ജേക്കബ് തോമസ് ഒഴികെ മറ്റുളളവരെല്ലാം അഴിമതിക്കാരെന്നാണ് അദ്ദേഹം ലോകായുക്തയില്‍ നല്‍കിയ റിപ്പോര്‍ട്ട് വായിച്ചാല്‍ തോന്നുന്നതെന്നും കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെയാണ്  ജേക്കബ് തോമസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com