സ്വത്ത് കേസില്‍ കെ ബാബുവിന് നോട്ടീസ്; ചൊവ്വാഴ്ച വിജിലന്‍സിന് മുന്‍പില്‍ ഹാജരാകണം 

വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ ബാബുവിന് വിജിലന്‍സ് നോട്ടീസ്
സ്വത്ത് കേസില്‍ കെ ബാബുവിന് നോട്ടീസ്; ചൊവ്വാഴ്ച വിജിലന്‍സിന് മുന്‍പില്‍ ഹാജരാകണം 

കൊച്ചി : വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ ബാബുവിന് വിജിലന്‍സ് നോട്ടീസ്. മൊഴി നല്‍കുന്നതിന് അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച വിജിലന്‍സ് ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസില്‍ പറയുന്നു. അതേസമയം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന വിവരത്തിന്റെ  അടിസ്ഥാനത്തില്‍ വീട്ടില്‍ എത്തി ബാബുവിന്റെ മൊഴിയെടുക്കാനും വിജിലന്‍സിന് ആലോചനയുണ്ട്.

വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ തനിക്ക് കൂടുതല്‍ കാര്യങ്ങള്‍ തുറന്നുപറയാനുണ്ടെന്ന് ചൂണ്ടിക്കാട്ടി കെ ബാബു ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കെ ബാബുവിന്റെ മൊഴിയെടുക്കാന്‍ അന്വേഷണസംഘത്തിന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയതായി ബന്ധപ്പെട്ട വ്യത്തങ്ങള്‍ അറിയിച്ചു.

കേസിന് വഴിത്തിരിവാകുന്ന പുതിയ വിവരങ്ങള്‍ കൈമാറിയാല്‍ , ഇതിനെ ആസ്പദമാക്കി  പുതിയ അന്വേഷണം നടത്താനാണ് വിജിലന്‍സിന്റെ ആലോചന. അല്ലാത്ത പക്ഷം നിലവിലെ രീതിയില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോയാല്‍ മതിയെന്നാണ് തീരുമാനം.കേസില്‍ ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനുളള ശ്രമത്തിലാണ് വിജിലന്‍സ്. ഇതിന്റെ ഭാഗമായി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ സംഘം വിജിലന്‍സ് ആസ്ഥാനത്ത് സമര്‍പ്പിച്ചിരുന്നു. 

എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ബാബു മറ്റു നിര്‍ണായക വിവരങ്ങള്‍ കൈമാറിയാല്‍ അന്വേഷണം പുതിയ ഘട്ടത്തിലേക്ക് നീളും. അങ്ങനെവരുമ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയില്ലെന്നും വിജിലന്‍സ് വ്യത്തങ്ങള്‍ സൂചന നല്‍കുന്നു

2016ലാണ് വരവില്‍ക്കവിഞ്ഞ് സ്വത്ത് സമ്പാദിച്ച കേസില്‍ കെ ബാബുവിനും മറ്റ് രണ്ടുപേര്‍ക്കുമെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com