ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വധം : നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി ; പിടിയിലായത് എസ്ഡിപിഐ പ്രവര്‍ത്തകര്‍

പാറക്കണ്ടം സ്വദേശി മുഹമ്മദ്, സലിം, അമീര്‍ ,ഷെഹിം എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. എസ്ഡിപിഐ പ്രവര്‍ത്തകരാണ് ഇവര്‍
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വധം : നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി ; പിടിയിലായത് എസ്ഡിപിഐ പ്രവര്‍ത്തകര്‍

കണ്ണൂര്‍ : കണ്ണൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥി ശ്യാമപ്രസാദിന്റെ കൊലപാതകത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. പാറക്കണ്ടം സ്വദേശി മുഹമ്മദ്, സലിം, അമീര്‍ ,ഷെഹിം എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. എസ്ഡിപിഐ പ്രവര്‍ത്തകരാണ് ഇവര്‍. 

വയനാട് തലപ്പുഴ പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടന്ന് രണ്ടു മണിക്കൂറിനകം പ്രതികളെ വലയിലാക്കാന്‍ പൊലീസിനായിരുന്നു. ശ്യാമപ്രസാദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ ബിജെപി ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. 

ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് ക്ലാസ് കഴിഞ്ഞ് ബൈക്കില്‍ പോകുകയായിരുന്ന ശ്യാമപ്രസാദിനെ കാറിലെത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കോളയാട് കൊമ്മേരി ആടുഫാമിന് സമീപം ആളോഴുഞ്ഞ ഭാഗത്തുവെച്ചായിരുന്നു ആക്രമണം. മരിച്ച ശ്യാമപ്രസാദിന്റെ മൃതദേഹം ഇന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com