ഓഖി ദുരന്തം: ഫീസടയ്ക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ കുട്ടികള്‍ സ്‌കൂളില്‍ പോലും പോകുന്നില്ലെന്ന് മുന്‍മന്ത്രി

മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മുഴുവന്‍ ആനുകൂല്യങ്ങളും വിതരണം ചെയ്യണം-കുട്ടികള്‍ ഫീസ് അടയ്ക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ സ്‌കൂളുകളില്‍ പോകുന്നില്ലെന്നും ശിവകുമാര്‍
ഓഖി ദുരന്തം: ഫീസടയ്ക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ കുട്ടികള്‍ സ്‌കൂളില്‍ പോലും പോകുന്നില്ലെന്ന് മുന്‍മന്ത്രി

തിരുവനന്തപുരം: ഓഖി ദുരന്തത്തെത്തുടര്‍ന്ന് കഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച മുഴുവന്‍ ആനുകൂല്യങ്ങളും അടിയന്തിരമായി  വിതരണം ചെയ്യണമെന്ന് വി.എസ്.ശിവകുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു.  മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ ഫീസ് അടയ്ക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ സ്‌കൂളുകളില്‍ പോകുന്നില്ലെന്നും മുന്‍മന്ത്രി പറഞ്ഞു.

ബാങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും കടമെടുത്ത തുകകൊണ്ട് വാങ്ങിയ ബോട്ട് ഉള്‍പ്പെടെയുള്ള മത്സ്യബന്ധന ഉപകരണങ്ങള്‍  ദുരന്തത്തില്‍ നഷ്ടപ്പെട്ടു.  ഒരു മത്സ്യബന്ധന ബോട്ടിനും അതിനനുബന്ധമായ ഉപകരണങ്ങള്‍ക്കും ഏതാണ്ട് എട്ടു ലക്ഷത്തോളം രൂപ വിലവരും.  ഇതിനുപുറമേ കട്ടമരങ്ങള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മുഴുവന്‍ കടബാദ്ധ്യതയും എഴുതിത്തള്ളണമെന്ന് വി.എസ്.ശിവകുമാര്‍  ആവശ്യപ്പെട്ടു.  

ദുരന്തമുണ്ടായ മത്സ്യത്തൊഴിലാളികളുടെ ഭവനങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിക്കണം.  വൈദ്യുതി ചാര്‍ജ് അടയ്ക്കാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണം.  പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്തില്ലെങ്കില്‍ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും ശിവകുമാര്‍  പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com