കണ്ണൂര്‍ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നു: ഗവര്‍ണര്‍

കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് ജാഗ്രത കാണിക്കണമെന്നും പി സദാശിവം
കണ്ണൂര്‍ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നു: ഗവര്‍ണര്‍

തിരുവനന്തപുരം: കണ്ണൂര്‍ കൊലപാതകങ്ങളെ അപലപിച്ച് സംസ്ഥാന ഗവര്‍ണര്‍ പി സദാശിവം.  കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു

അണികളെ സമാധാനപാതയില്‍ എത്തിക്കാന്‍ നേതാക്കള്‍ തയ്യാറകണം. കണ്ണൂരിലെ ആക്രമണം തന്നെ അസ്വസ്ഥനാക്കിയെന്നും എല്ലാപാര്‍ട്ടിയുടെ ആളുകളും ഒരുമിച്ച് ചേര്‍ന്നിരുന്ന് പ്രശ്‌നപരിഹാര സാധ്യതകള്‍ തേടണമെന്നും അ്‌ദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് പ്രവര്‍ത്തകനായ കാക്കയങ്ങാട് ഗവ.ഐടിഐ വിദ്യാര്‍ത്ഥിയായ ശ്യാം പ്രസാദിനെ ഇന്നലെയാണ് എസ്ഡിപിഐക്കാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com