ജിത്തു വീട്ടിലേക്ക് കയറി വരുന്നത് അമ്മയെ പിശാചേയെന്ന് വിളിച്ചുകൊണ്ട്; സ്വഭാവദൂഷ്യമുണ്ടെന്ന പ്രചാരണം വേദനിപ്പിച്ചുവെന്ന് മകള്‍

കൊട്ടിയത്ത് പതിനാല് വയസ്സുകാരനെ കൊലപ്പടുത്തി കത്തിച്ച അമ്മ ജയ മോള്‍ക്ക് മാനസ്സിക പ്രശ്‌നമുണ്ടെന്ന് മകള്‍
ജിത്തു വീട്ടിലേക്ക് കയറി വരുന്നത് അമ്മയെ പിശാചേയെന്ന് വിളിച്ചുകൊണ്ട്; സ്വഭാവദൂഷ്യമുണ്ടെന്ന പ്രചാരണം വേദനിപ്പിച്ചുവെന്ന് മകള്‍

കൊല്ലം: കൊട്ടിയത്ത് പതിനാല് വയസ്സുകാരനെ കൊലപ്പടുത്തി കത്തിച്ച അമ്മ ജയ മോള്‍ക്ക് മാനസ്സിക പ്രശ്‌നമുണ്ടെന്ന് മകള്‍. ജയമോള്‍ക്ക് ജിത്തുവിന്റെ സ്‌നേഹം നഷ്ടപ്പെടുമോയെന്ന് ഭയമുണ്ടായിരുന്നു. ജിത്തു അച്ഛന്റെ വീട്ടില്‍ പോയി വരുന്ന ദിവസങ്ങളിലെല്ലാം ജയമോളുമായി വഴക്കിടുമായിരുന്നു. ഈ സമയത്ത് അമ്മ രൂക്ഷമായി പെരുമാറുമായിരുന്നുവെന്നും പിന്നീട് സമാധാനിക്കുന്നത് കൊണ്ട് ചികിത്സ തേടിയിരുന്നില്ലെന്നും മകള്‍ പറയുന്നു. 

അമ്മയ്ക്ക് സ്വഭാവദൂഷ്യമുണ്ടെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വേദനിപ്പിച്ചുവെന്നും മകള്‍ പറയുന്നു. ഒരുകൊല്ലമായി മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു അമ്മ. പലപ്പോഴും അക്രമാസക്തമാകുമായിരുന്നു. പപ്പയും താനും കൂടുതല്‍ പ്രകോപിപ്പിച്ചിരുന്നില്ലെന്നും ജിത്തു അമ്മയെ വഴക്കു പറഞ്ഞിരുന്നെന്നും മകള്‍ പറയുന്നു. അച്ഛന്റെ വീട്ടില്‍ നിന്നും അമ്മയെ പറ്റി പറയുന്ന കാര്യങ്ങള്‍ വീട്ടില്‍ വന്ന് പറഞ്ഞ് ജിത്തു വഴക്കുണ്ടാക്കുമായിരുന്നു.

അച്ഛന്റെ വീട്ടില്‍ പോയി മടങ്ങിയെത്തുന്നത് തന്നെ അമ്മയെ പിശാചേ എന്നു വിളിച്ചുകൊണ്ടാണ്. അത് അമ്മയെ വല്ലാതെ വിഷമിച്ചിരുന്നു. കുറച്ചു കഴിയുമ്പോള്‍ രണ്ടുപേരും ശാന്തരാകുമെന്നും സ്‌നേഹത്തിലാകുമെന്നും മകള്‍ പറയുന്നു. 

ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും നല്‍കാമെന്ന് പറഞ്ഞ ഓഹരി ലഭിക്കാതിരുന്നത് ജയമോളെ ചൊടിപ്പിച്ചിരുന്നു. എഴുപത് സെന്റ് വസ്തു തന്നുവെന്നാണ് ജോബിന്റെ വീട്ടുകാര്‍ പറയുന്നതെന്നും എന്നാല്‍ അതിന്റെ പേപ്പറുകളൊന്നും നല്‍കിയിരുന്നില്ലെന്നും മകള്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com