'ത്രിപുരയില്‍ തോറ്റാല്‍ സിപിഎം കോണ്‍ഗ്രസുമായുള്ള തൊട്ടുകൂടായ്മ അവസാനിപ്പിക്കും' 

ത്രിപുരയിലെ തെരഞ്ഞെടുപ്പു ഫലം ദേശീയ രാഷ്ട്രീയത്തെ പരോക്ഷമായി സ്വാധീനിച്ചേക്കാം
'ത്രിപുരയില്‍ തോറ്റാല്‍ സിപിഎം കോണ്‍ഗ്രസുമായുള്ള തൊട്ടുകൂടായ്മ അവസാനിപ്പിക്കും' 

ത്രിപുരയിലെ തെരഞ്ഞെടുപ്പു ഫലം ദേശീയ രാഷ്ട്രീയത്തെ പരോക്ഷമായി സ്വാധീനിച്ചേക്കാമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍. വലിയ ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തുന്ന പക്ഷം, സിപിഎം കോണ്‍ഗ്രസ് വിരുദ്ധ, ബിജെപി വിരുദ്ധ നിലപാട് തുടരും. മറിച്ചാണെങ്കില്‍ കോണ്‍ഗ്രസിനോടുളള തൊട്ടുകൂടായ്മ അവസാനിപ്പിക്കുമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ത്രിപുര, മേഘാലയ, മിസോറം എന്നീ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 18നും, മേഘാലയയിലും മിസോറമിലും ഫെബ്രുവരി 27നുമാണ് വോട്ടെടുപ്പ്. മൂന്നിടത്തും വോട്ടെണ്ണല്‍ മാര്‍ച്ച് 3നാണ്. 1993മുതല്‍ ഇടതു മുന്നണി തുടര്‍ച്ചയായി ഭരിക്കുന്ന സംസ്ഥാനമാണ് ത്രിപുര. ഇരുപത് കൊല്ലമായി സഖാവ് മണിക് സര്‍ക്കാര്‍ ആണ് മുഖ്യമന്ത്രി. ത്രിപുരയിലെ കോണ്‍ഗ്രസുകാരും തൃണമൂല്‍ കോണ്‍ഗ്രസുകാരും മാര്‍ക്‌സിസ്റ്റ് വിമതരും ഒന്നടങ്കം ബിജെപിയില്‍ ചേര്‍ന്നു കഴിഞ്ഞു. അമിത് ഷായുടെ തന്ത്രങ്ങളും നരേന്ദ്രമോദിയുടെ പ്രചണ്ഡ പ്രചരണവും ചാക്കു കണക്കിന് പണവും ഉപയോഗിച്ച് ഭരണം പിടിക്കാനാണ് പരിപാടി.

കഴിഞ്ഞ കാല്‍നൂറ്റാണ്ടു കാലത്തെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് വോട്ടു ചോദിക്കാന്‍ സിപിഎം ഉദ്ദേശിക്കുന്നു. മണിക് സര്‍ക്കാരിന്റെ മികച്ച പ്രതിച്ഛായയും ഇടതു മുന്നണിക്ക് സഹായകമാണ്.

ത്രിപുരയിലെ തെരഞ്ഞെടുപ്പു ഫലം ദേശീയ രാഷ്ട്രീയത്തെ പരോക്ഷമായി സ്വാധീനിച്ചേക്കാം. വലിയ ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്തുന്ന പക്ഷം, സിപിഎം കോണ്‍ഗ്രസ് വിരുദ്ധ, ബിജെപി വിരുദ്ധ നിലപാട് തുടരും. മറിച്ചാണെങ്കില്‍ കോണ്‍ഗ്രസിനോടുളള തൊട്ടുകൂടായ്മ അവസാനിപ്പിക്കും.ഏതായാലും, മാര്‍ച്ച് 3വരെ കാത്തിരിക്കാം, അദ്ദേഹം പറയുന്നു. 

കോണ്‍ഗ്രസുമായുള്ള കൂട്ടുകൈട്ടിനെ ചൊല്ലി പിപിഎമ്മില്‍ കനത്ത ആശയ പ്രതിസന്ധി നിലനില്‍ക്കുകയാണ്. കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ല എന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് പ്രകാശ് കാരാട്ട് പക്ഷം. ഇന്നു നടന്നുകൊണ്ടിരിക്കുന്ന കേന്ദ്ര കമ്മിറ്റിയിലും കാരാട്ടിന്റെ നിലപാടിനാണ് മേല്‍ക്കൈ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com