"പ്രത്യേക സാഹചര്യത്തിലായിരുന്നു ആ പരാമര്‍ശം" ; എകെജി വിവാദത്തില്‍ വിടി ബല്‍റാം

സിപിഎമ്മിന് കോണ്‍ഗ്രസിന്റെ ഏത് നേതാക്കളെക്കുറിച്ചും അസഭ്യം പറയാം. പ്രത്യേക തരക്കാരായി ചിത്രീകരിച്ച് പുകമറയില്‍ നിര്‍ത്താം
"പ്രത്യേക സാഹചര്യത്തിലായിരുന്നു ആ പരാമര്‍ശം" ; എകെജി വിവാദത്തില്‍ വിടി ബല്‍റാം

മലപ്പുറം : എകെജിക്കെതിരായ പരാമര്‍ശത്തില്‍ വിശദീകരണവുമായി വിടി ബല്‍റാം എംഎല്‍എ. പ്രത്യേക സാഹചര്യത്തിലാണ് അന്ന് അഭിപ്രായം പറയേണ്ടി വന്നത്. വിവാദവുമായി മുന്നോട്ടുപോകാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞിട്ടും, നൂറ് പേര്‍ പോലും കാണാന്‍ സാധ്യതയില്ലാത്ത കമന്റ് സ്‌ക്രീന്‍ഷോട്ട് എടുത്ത് പ്രചരിപ്പിക്കുകയായിരുന്നെന്ന് ബല്‍റാം പറഞ്ഞു. കൊണ്ടോട്ടിയില്‍ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സിപിഎമ്മിന് കോണ്‍ഗ്രസിന്റെ ഏത് നേതാക്കളെക്കുറിച്ചും അസഭ്യം പറയാം. പ്രത്യേക തരക്കാരായി ചിത്രീകരിച്ച് പുകമറയില്‍ നിര്‍ത്താം. കാരണം പറയുന്നത് സിപിഎമ്മാണ്. ബൗദ്ധിക, മാധ്യമ, സാംസ്‌കാരിക രംഗത്ത് സിപിഎമ്മിന്റെ മസ്തിഷ്‌ക പ്രക്ഷാളനമാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് ഒളിവ് ജീവിതത്തിന്റെ വീര കഥകള്‍ പ്രചരിപ്പിക്കുന്നത്. ഒരു നാവ് പിഴുതെടുക്കാന്‍ ശ്രമിച്ചാല്‍ പതിനായിരക്കണക്കിന് നാവുകള്‍ ഉയര്‍ന്ന് വരുമെന്ന് ഓര്‍മ്മിക്കണമെന്നും ബല്‍റാം അഭിപ്രായപ്പെട്ടു. 

സംഘപരിവാറും സിപിഎമ്മും ഒരു നാണയത്തിന്റെ ഇരുവശങ്ങള്‍ അല്ല, ഒരേ വശങ്ങള്‍ തന്നെയാണ്. ചൈന ഇന്ത്യയെ ആക്രമിക്കുമ്പോള്‍, ഈ മണ്ണ് നമ്മുടേതാണ് എന്ന് പറയാന്‍ ആര്‍ജവം കാണിക്കാത്ത ചൈനീസ് ചാരന്മാരാണ് കമ്യൂണിസ്റ്റുകള്‍. അതേ പ്രവര്‍ത്തനവുമായി അവര്‍ ഇപ്പോഴും മുന്നോട്ട് പോകുകയാണെന്നും വിടി ബല്‍റാം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com