മാറാട് കേസിലെ പ്രതികളുടെ ബന്ധുക്കള്‍ക്ക് മുഹമ്മദ് നിഷാം പണം നല്‍കി ; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്

മാറാട് കേസിലെ പ്രതികളായ കോയാമോന്‍, ഷറഫുദ്ദീന്‍ എന്നിവരുടെ ബന്ധുക്കള്‍ക്കാണ് പണം നല്‍കിയത്
മാറാട് കേസിലെ പ്രതികളുടെ ബന്ധുക്കള്‍ക്ക് മുഹമ്മദ് നിഷാം പണം നല്‍കി ; ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം : മാറാട് കൂട്ടക്കൊലക്കേസിലെ ചില പ്രതികളുടെ ബന്ധുക്കള്‍ക്ക് ചന്ദ്രബോസ് വധക്കേസ് പ്രതിയായ വ്യവസായി മുഹമ്മദ് നിഷാം പണം നല്‍കി. തൃശൂരിലെ പൊതുമേഖലാ ബാങ്കില്‍ നിന്ന് നിഷാം പതിനായിരം രൂപ വീതം അയച്ചുവെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മാറാട് കേസിലെ പ്രതികളായ കോയാമോന്‍, ഷറഫുദ്ദീന്‍ എന്നിവരുടെ ബന്ധുക്കള്‍ക്കാണ് പണം നല്‍കിയത്. 

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം നമ്പര്‍ ബ്ലോക്കിലെ അഞ്ച് തടവുകാര്‍ക്ക് ഡ്രൈവറുടെ സഹായത്തോടെ നിഷാം മണിഓര്‍ഡര്‍ അയച്ചതായി സംശയമുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂര്‍ ജയിലിലുണ്ടായിരുന്ന കുപ്രസിദ്ധ കുറ്റവാളി കടവി രഞ്ജിത്തിന്റെ സഹായത്തോടെ ജയിലില്‍ നിഷാം മൊബൈല്‍ഫോണ്‍ ഉപയോഗിച്ചു, ജയിലിലെ ജോലികള്‍ നിര്‍വഹിച്ചില്ല എന്നീ ആരോപണങ്ങളില്‍ കഴമ്പുണ്ട്. 

കടവി രഞ്ജിത്ത് ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്ന് മുഹമ്മദ് നിഷാമിനെയും പൂജപ്പുരയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇരുവരും വീണ്ടും ബന്ധപ്പെടാന്‍ സാധ്യതയുണ്ടെന്നും, ഇത് തടയണമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com