ഷെഫിന്‍ ജഹാന്‍ സൈറ്റില്‍ പേരു രജിസ്റ്റര്‍ ചെയ്തത് വിവാഹത്തിനു ശേഷം; ഹാദിയ പറഞ്ഞതിനു വിരുദ്ധമായി ഡ്രൈവറുടെ മൊഴി

ഷെഫിന്‍ ജഹാന്‍ സൈറ്റില്‍ പേരു രജിസ്റ്റര്‍ ചെയ്തത് വിവാഹത്തിനു ശേഷം; ഹാദിയ പറഞ്ഞതിനു വിരുദ്ധമായി ഡ്രൈവറുടെ മൊഴി
ഷെഫിന്‍ ജഹാന്‍ സൈറ്റില്‍ പേരു രജിസ്റ്റര്‍ ചെയ്തത് വിവാഹത്തിനു ശേഷം; ഹാദിയ പറഞ്ഞതിനു വിരുദ്ധമായി ഡ്രൈവറുടെ മൊഴി

കൊച്ചി: ഹാദിയ കേസില്‍ വിവാഹം സംബന്ധിച്ച് ഹാദിയ നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ഇക്കാര്യം ഉള്‍പ്പെടെ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിക്കും. അടുത്തയാഴ്ചയാണ് ഹാദിയ കേസ് വീണ്ടും സുപ്രിം കോടതി പരിഗണിക്കുന്നത്.

വിവാഹം സംബന്ധിച്ച് ഇരുവരും നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് എന്‍ഐഎ കണ്ടെത്തിയിട്ടുള്ളത്. നിക്കാഹ് നാമ എന്ന മാട്രിമോണിയല്‍ വെബ് സൈറ്റ് വഴിയാണ് വിവാഹം എന്നാണ് ഇരുവരും മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകയായിരുന്ന യുവതിയുടെ ഡ്രൈവറാണ് ഷെഫിന്‍ ജഹാനെ ഹാദിയയ്ക്കു പരിചയപ്പെടുത്തിയത് എന്നാണ് അന്വേഷണത്തില്‍ ലഭിച്ച വിവരം. ഡ്രൈവറുടെ മൊഴി എന്‍ഐഎ രേഖപ്പെടുത്തിയിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് ഹാദിയ നല്‍കിയ മൊഴിക്കു വിരുദ്ധമാണ് ഡ്രൈവറുടെ മൊഴി.

ഹാദിയയുമായുള്ള വിവാഹത്തിനു ശേഷമാണ്, ഷെഫിന്‍ ജഹാന്‍ മാട്രിമോണിയന്‍ വെബ് സൈറ്റില്‍ പേരു രജിസ്റ്റര്‍ ചെയ്തതെന്ന് എന്‍എഐ പറയുന്നു. ഹൈക്കോടതിയില്‍ കേസ് ഉള്ളതിനാല്‍ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് ഇതു ചെയ്‌തെതെന്നാണ് എന്‍ഐഎ കരുതുന്നത്. 

വിവാഹം അസ്ഥിരപ്പെടുത്തിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തും എന്‍ഐഎ അന്വേഷണത്തിന് എതിരെയും ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രിം കോടതിയുടെ പരിഗണിയിലുള്ളത്. അന്വേഷണം ആവശ്യപ്പെട്ട് ഹാദിയയുടെ പിതാവ് അശോകന്‍ നല്‍കിയ ഹര്‍ജിയും കോടതി പരിഗണിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com