സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടി;ഒറ്റയ്ക്ക് നിന്ന് ഒരു സീറ്റ് ജയിച്ചു കാണിക്കട്ടെ: കെഎം മാണി 

ഒറ്റക്ക് നിന്നാല്‍ ഒരു സീറ്റുപോലും ജയിക്കാത്ത പാര്‍ട്ടിയാണ് ഒറ്റയ്ക്ക് നിന്നു ജയിച്ചിട്ടുള്ള കേരളാ കോണ്‍ഗ്രസിനെ പരിഹസിക്കുന്നത്. ഇന്ത്യയിലെവിടെയെങ്കിലും അവര്‍ ഒറ്റക്ക് നിന്ന് ജയിച്ചുകാണിക്കട്ടെ
സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടി;ഒറ്റയ്ക്ക് നിന്ന് ഒരു സീറ്റ് ജയിച്ചു കാണിക്കട്ടെ: കെഎം മാണി 

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി കേരളാ കേണ്‍ഗ്രസ് നേതാവ് കെഎം മാണി. സിപിഐയുടെ പാരമ്പര്യം കെടുത്തുന്ന വാക്കുകളാണ് കാനത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് മാണി കുറ്റപ്പെടുത്തി. കാനം സിപിഐയുടെ ശോഭ കെടുത്തുകയാണ്. അതിനൊന്നും മറുപടി പറയാന്‍ താനില്ലെന്നും കെ എം മാണി പറഞ്ഞു. വെന്റിലേറ്ററിലായ പാര്‍ട്ടികളെ ചുമക്കേണ്ട ഉത്തരവാദിത്തം എല്‍ഡിഎഫിനില്ലെന്ന കാനത്തിന്റെ വാക്കുകളോട് പ്രതികരിച്ചുകൊണ്ടാണ് മാണിയുട പരാമര്‍ശം.

കേരള കോണ്‍ഗ്രസ് ഒരു മുന്നണിയിലേക്കുമില്ല. ഒറ്റയ്ക്കു നില്‍ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. യുഡിഎഫ് നേതാക്കള്‍ മുന്നണിയിലേക്ക് ക്ഷണിച്ചിരുന്നു. അവരുടെ സന്മനസിന് നന്ദി. 

കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിലേക്ക് വന്നാല്‍ സ്വന്തം സ്ഥാനം നഷ്ടപ്പെടുമോ എന്ന ഭീതി സിപിഐക്കുണ്ട്. ഒറ്റക്ക് നിന്നാല്‍ ഒരു സീറ്റുപോലും ജയിക്കാത്ത പാര്‍ട്ടിയാണ് ഒറ്റയ്ക്ക് നിന്നു ജയിച്ചിട്ടുള്ള കേരളാ കോണ്‍ഗ്രസിനെ പരിഹസിക്കുന്നത്. ഇന്ത്യയിലെവിടെയെങ്കിലും അവര്‍ ഒറ്റക്ക് നിന്ന് ജയിച്ചുകാണിക്കട്ടെ. അച്യുതമേനോന്‍, പികെ വാസുദേവന്‍നായര്‍, ടിവി തോമസ് തുടങ്ങിയ മഹാരഥന്‍മാര്‍ ഉണ്ടായിരുന്ന പാര്‍ട്ടിയാണ് സിപിഐ. ആ പാരമ്പര്യം കളഞ്ഞുകുളിക്കുകയാണ് കാനം ചെയ്യുന്നത്. കാനത്തിന്റെ പരിഹാസത്തിന് എന്റെ പാര്‍ട്ടിയിലെ മറ്റാരെങ്കിലും മറുപടി പറയുമെന്നും മാണി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com