സ്വന്തം പണം മുടക്കി കുട്ടനാട്ടുകാര്‍ക്ക് വെള്ളം കൊടുക്കുമെന്ന തോമസ്ചാണ്ടിയുടെ വാഗ്ദാനം നടക്കാന്‍ പോകുന്നില്ല :  മന്ത്രി ജി സുധാകരന്‍ 

കുട്ടനാട്ടില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു
സ്വന്തം പണം മുടക്കി കുട്ടനാട്ടുകാര്‍ക്ക് വെള്ളം കൊടുക്കുമെന്ന തോമസ്ചാണ്ടിയുടെ വാഗ്ദാനം നടക്കാന്‍ പോകുന്നില്ല :  മന്ത്രി ജി സുധാകരന്‍ 

ആലപ്പുഴ : രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും കുട്ടനാട്ടുകാരുടെ ശുദ്ധ ജലത്തിനായുള്ള ദുരിതം ഇതുവരെ ഒഴിഞ്ഞിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്‍.  കുടിവെള്ള ലഭ്യതക്കായി തോമസ് ചാണ്ടി നല്‍കിയ വാഗ്ദാനങ്ങളെ മന്ത്രി വിമര്‍ശിച്ചു. സ്വന്തം പോക്കറ്റിലെ പണം മുടക്കി കുട്ടനാട്ടുകാര്‍ക്ക് വെള്ളം കൊടുക്കുമെന്ന തോമസ്ചാണ്ടിയുടെ വാഗ്ദാനം നടക്കാന്‍ പോകുന്നില്ലെന്നും മന്ത്രി പറഞ്ഞു. 

മാധ്യമ പ്രവര്‍ത്തകന്‍ ചെറുകര സണ്ണി ലൂക്കോസിന്റെ അതിജീവനത്തിനായി കേഴുന്ന കുട്ടനാട് എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടനാട്ടില്‍ നല്ല ശുദ്ധജലപദ്ധതികള്‍ കൊണ്ടുവരാന്‍ തയ്യാറാവുകയാണ് വേണ്ടത്. അതിന് മറ്റ് മാതൃകകള്‍ അനുകരണീയമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

കുട്ടനാട്ടിലെ ജലാശയങ്ങളിലെ വെള്ളം അനുദിനം മോശമാവുകയാണ്. ഒരു നിയന്ത്രണവുമില്ലാതെയാണ് പാടശേഖരങ്ങളില്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നത്. ഹൗസ് ബോട്ടുകള്‍ തള്ളുന്ന മാലിന്യത്തിന് കണക്കില്ല. ഈ വെള്ളം ഉപയോഗിച്ചാല്‍ ആളുകള്‍ മരിച്ച് വീഴും. കുട്ടനാട്ടില്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആരംഭിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com