'അയാള്‍ക്ക് മഹാന്‍മാരെ അറിയില്ല, അദ്ദേഹം മഹാനുമല്ല' ; കെഎം മാണിക്ക് മറുപടിയുമായി സിപിഐ

കെ എം മാണി എന്തും പറഞ്ഞോട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു
'അയാള്‍ക്ക് മഹാന്‍മാരെ അറിയില്ല, അദ്ദേഹം മഹാനുമല്ല' ; കെഎം മാണിക്ക് മറുപടിയുമായി സിപിഐ

തിരുവനന്തപുരം : കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിക്ക് മറുപടിയുമായി മന്ത്രി ഇ ചന്ദ്രശേഖരന്‍. തല്‍ക്കാലം രക്ഷപ്പെട്ടുപോകുമെന്ന സന്തോഷത്തില്‍ കെഎം മാണിക്ക് എന്തുപറയാം. മഹാന്‍മാര്‍ എന്താണെന്ന് മാണിക്ക് അറിയില്ല. മാണി മഹാന്‍ അല്ല. ഏത് മുന്നണിയിലിരുന്നപ്പോഴും സിപിഐ രണ്ടാമത്തെ പാര്‍ട്ടിയായിരുന്നെന്നും മന്ത്രി ചന്ദ്രശേഖരന്‍ പറഞ്ഞു. 

കെ എം മാണി എന്തും പറഞ്ഞോട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. ഈ വിഷയത്തില്‍ ഒരു പ്രതികരണവും നടത്താന്‍ താനില്ലെന്നും കാനം വ്യക്തമാക്കി. 

സിപിഐ ശവക്കുഴിയില്‍ കിടക്കുന്ന പാര്‍ട്ടിയാണെന്നും, അവരാണ് വെന്റിലേറ്ററില്‍ കിടക്കുന്ന പാര്‍ട്ടിയെ പരിഹസിക്കുന്നതെന്നുമായിരുന്നു കെ എം മാണഇയുടെ വിമര്‍ശനം. കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ വന്നാല്‍ സ്ഥാനം പോകുമോ എന്ന ഭയമാണ് സിപിഐക്ക്. കാനം സിപിഐയുടെ ശോഭ കെടുത്തുകയാണ്. സി്പിഐയിലെ മഹാരഥന്മാരായ നേതാക്കളുടെ പാരമ്പര്യം കളഞ്ഞുകുളിക്കുകയാണ് കാനം ചെയ്യുന്നതെന്നും കെ എം മാണി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com