കേരളത്തിലെ സിപിഎമ്മിന് ഇഷ്ടം മോദിയോട്; സഹകരണം വേണ്ടെന്ന നിലപാട് മതേതര ജനാധിപത്യ ശക്തികളെ ഒറ്റുന്നതെന്ന് ആന്റണി

കോണ്‍ഗ്രസുമായി സഖ്യം വേണ്ടന്ന സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി.
കേരളത്തിലെ സിപിഎമ്മിന് ഇഷ്ടം മോദിയോട്; സഹകരണം വേണ്ടെന്ന നിലപാട് മതേതര ജനാധിപത്യ ശക്തികളെ ഒറ്റുന്നതെന്ന് ആന്റണി

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സഖ്യം വേണ്ടന്ന സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. സഹകരണം വേണ്ടെന്ന സിപിഎം നയം മതേതര ജനാധിപത്യ ശക്തികളെ ഒറ്റുന്നതാണെന്ന് ആന്റണി പറഞ്ഞു. 

കേരള ഘടകത്തിന്റെ സമ്മര്‍ദം മൂലമാണ് സിസിയില്‍ വോട്ടെടുപ്പ് നടന്നത്. സിപിഎമ്മില്‍ കേരള ഘടകം മേധാവിത്വം അരക്കിട്ടുറപ്പിക്കുന്ന തീരുമാനം കൂടിയാണിത്. നരേന്ദ്ര മോദിയുടെ ഭരണം തുടരണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. കേരളത്തില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം നാടകമാണെന്നും കേരളത്തിലെ സിപിഎമ്മിന് മോദിയോടാണ് ഇഷ്ടമെന്നും ആന്റണി പറഞ്ഞു. 

ഫാസിസ്റ്റ് ശക്തികളെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര ജനാധിപത്യ കക്ഷികളുമായി സഹകരിക്കണം എന്നായിരുന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രമേയം. എന്നാല്‍ ഇത് വോട്ടിനിട്ട് തള്ളിയ പ്രകാശ് കാരാട്ട് പക്ഷം കോണ്‍ഗ്രസുമായി ഒരുകാരണവശാലും രാഷ്ട്രീയ കൂട്ടുകെട്ട് വേണ്ടെന്ന് വാദിച്ചു. ബിജെപി മുഖ്യ ശത്രുവാണെന്നും കോണ്‍ഗ്രസും അതുപോലെ എതിര്‍ക്കപ്പെടേണ്ടതാണെന്നുമുള്ള കാരാട്ടിന്റെയും എസ്. രാമചന്ദ്രന്‍ പിള്ളയുടെയും പ്രമേയമാണ് സിസി അംഗീകരിച്ചത്. 

തോമസ് ഐസക് വിട്ടു നിന്ന വോട്ടെടുപ്പില്‍ എട്ടു സംസ്ഥാനങ്ങള്‍ യെച്ചൂരിക്കൊപ്പം നിന്നു. കേരളത്തില്‍ നിന്ന് വിഎസ് മാത്രമാണ് യെച്ചൂരിയെ പിന്തുണച്ചത്. ത്രിപുരയിലെ ചില അംഗങ്ങളും യെച്ചൂരിയെ പിന്തുണച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com