ഗവര്‍ണറുടെ വിമര്‍ശനം സര്‍ക്കാരിനെതിരെയല്ല; പോസിറ്റിവായി കാണുന്നു: കടകംപള്ളി

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നുവെന്ന ഗവര്‍ണറുടെ പ്രസ്താവ സര്‍ക്കാരിനെതിരെയല്ലെന്ന് മന്ത്രി കടകംപള്ളി  സുരേന്ദ്രന്‍. ഗവര്‍ണറുടെ വിമര്‍ശനം പോസിറ്റിവായി കാണുന്നു
ഗവര്‍ണറുടെ വിമര്‍ശനം സര്‍ക്കാരിനെതിരെയല്ല; പോസിറ്റിവായി കാണുന്നു: കടകംപള്ളി

തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്നുവെന്ന ഗവര്‍ണറുടെ പ്രസ്താവ സര്‍ക്കാരിനെതിരെയല്ലെന്ന് മന്ത്രി കടകംപള്ളി  സുരേന്ദ്രന്‍. ഗവര്‍ണറുടെ വിമര്‍ശനം പോസിറ്റിവായി കാണുന്നുവെന്നും  മന്ത്രി പറഞ്ഞു. അതേസമയം ഗവര്‍ണറുടെ വിമര്‍ശനം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും കേരളത്തോട് കൂടുതല്‍ താത്പര്യമുള്ളതുകൊണ്ടാണ് അദ്ദേഹം ഉത്കണ്ഠ പ്രകടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.


ആര്‍എസ്എസ്, എബിവിപി പ്രവര്‍ത്തകനായ കാക്കയങ്ങാട് ഗവ. ഐടിഐ വിദ്യാര്‍ഥിയുമായ ശ്യാമപ്രസാദിന്റെ കൊലപാതകം തന്നെ അസ്വസ്ഥനാക്കിയെന്നു പറഞ്ഞ ഗവര്‍ണര്‍, സംഭവം സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ത്തതായി അഭിപ്രായപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് ജാഗ്രത കാണിക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ചിരുന്നു സമാധാന ശ്രമങ്ങള്‍ നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com