നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം ; ബജറ്റ് ഫെബ്രുവരി രണ്ടിന്

രാവിലെ ഒമ്പതുമണിയ്ക്ക് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുന്നത്
നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം ; ബജറ്റ് ഫെബ്രുവരി രണ്ടിന്

തിരുവനന്തപുരം : 14-ാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തിന് നാളെ തുടക്കമാകും. രാവിലെ ഒമ്പതുമണിയ്ക്ക് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുന്നത്. ചെങ്ങന്നൂര്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായര്‍ക്കും, മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ച് സഭ രണ്ടാം ദിനം പിരിയും. 

കേരളത്തെ വ്യവസായ സൗഹൃദമാക്കുന്നത് ലക്ഷ്യമിട്ട് കൊണ്ടുവന്ന ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ബില്‍ ഫെബ്രുവരി 24ന് മന്ത്രി എ സി മൊയ്തീന്‍ അവതരിപ്പിക്കും. 25ന് നന്ദി പ്രമേയത്തോടെ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കും. 25,30,31 തീയതികളില്‍ നന്ദിപ്രമേയ ചര്‍ച്ചകള്‍ നടക്കും. 

2018-19 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി രണ്ടിന് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ് അവതരണമാണിത്. തുടര്‍ന്ന് മൂന്ന് ദിവസം ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടക്കും. 

എകെജിക്കെതിരായ വിടി ബല്‍റാം എംഎല്‍എയുടെ പരാമര്‍ശം, ഓഖി ദുരന്തവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയത്. ജെഡിയുവിന്റെ മുന്നണിമാറ്റം തുടങ്ങിയവയെല്ലാം ബജറ്റ് സമ്മേളനത്തെ പ്രക്ഷുബ്ധമാക്കും. ഫെബ്രുവരി 7ന് പിരിയുന്ന സഭ, 15 ദിവസത്തിന് ശേഷം വീണ്ടും സമ്മേളിച്ച് ബജറ്റ് സമ്പൂര്‍ണമായി ചര്‍ച്ച ചെയ്ത് പാസ്സാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com