അഭയ കേസ്: തെളിവു നശിപ്പിച്ചതിന് മുന്‍ ക്രൈംബ്രാഞ്ച് എസ്പി കെടി മൈക്കിളിനെ പ്രതി ചേര്‍ത്തു

തെളിവു നശിപ്പിക്കല്‍, കുറ്റകരമായ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ക്കാണ് കെടി മൈക്കളിനെ പ്രതിചേര്‍ത്തിരിക്കുന്നത്
അഭയ കേസ്: തെളിവു നശിപ്പിച്ചതിന് മുന്‍ ക്രൈംബ്രാഞ്ച് എസ്പി കെടി മൈക്കിളിനെ പ്രതി ചേര്‍ത്തു

തിരുവനന്തപുരം:  സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെടി മൈക്കളിനെ പ്രതിചേര്‍ത്തു. തിരുവനന്തപുരം സിബിഐ കോടതിയാണ് മുന്‍ ക്രൈംബ്രാഞ്ച് എസ്പിയായ കെടി മൈക്കിളിനെ പ്രതി ചേര്‍ത്തത്. 

തെളിവു നശിപ്പിക്കല്‍, കുറ്റകരമായ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ക്കാണ് കെടി മൈക്കളിനെ പ്രതിചേര്‍ത്തിരിക്കുന്നത്. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കെടി മൈക്കളിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹര്‍ജിയില്‍ കോടതി വിശദമായ വാദം കേട്ടിരുന്നു. 

സിസ്റ്റര്‍ അഭയയുടെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സിബിഐ അന്വേഷണം ഏറ്റെടുക്കും മുമ്പ് നശിപ്പിക്കപ്പെട്ടിരുന്നു. ഇതു ബോധപൂര്‍വം ചെയ്തതാണെന്നും കുറ്റകരമായ ഗുഢാലോചന ഇതിനു പിന്നിലുണ്ടെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

ഫാദസ് തോമസ് കോട്ടൂര്‍, ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് നിലവില്‍ അഭയ കേസില്‍ പ്രതികള്‍. നേരത്തെ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു അന്വേഷണ ഉദ്യോഗസ്ഥര്‍ മരിച്ചു. അഭയ കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥനാണ് കെടി മൈക്കിള്‍. കോട്ടയം പയസ് ടെന്‍സ് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അഭയയുടേത് ആത്മഹത്യയാണെന്നായിരുന്നു ആദ്യ അന്വേഷണ സംഘത്തിന്റെ നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com