കഞ്ചാവ് നിയമവിധേയമാക്കണം; തിരുവനന്തപുരത്ത് യുവാക്കളുടെ കൂട്ടായ്മ

 ഔഷധ ആവശ്യത്തിനായി കഞ്ചാവ് നിയമവിധേയമാക്കണമെന്നാണ് ഇവരുടെ ആവശ്യം.
കഞ്ചാവ് നിയമവിധേയമാക്കണം; തിരുവനന്തപുരത്ത് യുവാക്കളുടെ കൂട്ടായ്മ

തിരുവനന്തപുരം: രാജ്യത്ത് കഞ്ചാവ് നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തു യുവാക്കളുടെ കൂട്ടായ്മയുടെ പ്രകടനം. തിരുവനന്തപുരത്തെ മാനവീയം വീഥിയിലാണ് ഇവര്‍ കൂട്ടായ്മ സംഘടിപ്പിച്ചത്. 25ഓളം വരുന്ന യുവതി യുവാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.  രാജ്യവ്യാപകമായി 16ലേറെ നഗരങ്ങളില്‍ സംഘടിപ്പിച്ച സമാനമായ കൂട്ടായ്മകളുടെ ഭാഗമായാണ് കേരളത്തിലും ഇവര്‍ കൂട്ടായ്മ സംഘടിപ്പിച്ചത്. ദി ഗ്രേറ്റ് ലീഗലൈസേഷന്‍ മൂവ്‌മെന്റ്  ഇന്ത്യയുടെ ആഭിമുഖ്യത്തിലാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.

 ഔഷധ ആവശ്യത്തിനായി കഞ്ചാവ് നിയമവിധേയമാക്കണമെന്നാണ് ഇവരുടെ ആവശ്യം. കഞ്ചാവിന്റെ ഔഷധഗുണം വര്‍ഷങ്ങള്‍ക്കു മുന്‍പേ തെളിയിക്കപ്പെട്ടതാണെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഇന്ത്യയുടെ പാരമ്പര്യമാണ് കഞ്ചാവ് എന്നു പറയുന്ന ഇവര്‍ അഥര്‍വ്വവേദത്തില്‍ കഞ്ചാവിനെ പറ്റി പറയുന്നുണ്ടെന്നും പറയുന്നു. 

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഇവിടെ കഞ്ചാവ് യഥേഷ്ടം ഉപയോഗിക്കാമായിരുന്നു. 1985ലാണ് സര്‍ക്കാര്‍ കഞ്ചാവ് നിരോധിച്ചത്. അമേരിക്കന്‍ സര്‍ക്കാറിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇന്ത്യ കഞ്ചാവ് നിരോധിച്ചതെന്നും കൂട്ടായ്മ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com