പാര്‍ട്ടി വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇ.ചന്ദ്രശേഖരന്‍; ഓഖി ദുരന്ത പ്രദേശങ്ങള്‍ ഉടനടി സന്ദര്‍ശിക്കാതിരുന്നത് പൊലീസ് നിര്‍ദേശ പ്രകാരം

സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികളുടെ വിമര്‍ശനത്തിന് മറുപടിയുമായി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍
പാര്‍ട്ടി വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇ.ചന്ദ്രശേഖരന്‍; ഓഖി ദുരന്ത പ്രദേശങ്ങള്‍ ഉടനടി സന്ദര്‍ശിക്കാതിരുന്നത് പൊലീസ് നിര്‍ദേശ പ്രകാരം

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികളുടെ വിമര്‍ശനത്തിന് മറുപടിയുമായി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഓഖി ദുരന്ത സമയത്ത്  ദുരന്ത പ്രദേശം ഉടനടി സന്ദര്‍ശിക്കാതിരുന്നത് പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണെന്ന് മന്ത്രി പറഞ്ഞു. മന്ത്രി സന്ദര്‍ശിച്ചാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകും എന്നായിരുന്നു റിപ്പോര്‍ട്ട്. അതുകൊണ്ടാണ് സന്ദര്‍ശനം വൈകിയത്. ദുരന്തബാധിതര്‍ക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് ഇപ്പോഴാണെന്നും അദ്ദേഹം പറഞ്ഞു. 

റവന്യു മന്ത്രിക്ക് കടിഞ്ഞാണിടുന്നത് മുഖ്യമന്ത്രിയാണെന്ന വിമര്‍ശനത്തിന് മറുപടിയായി, മന്ത്രിസഭാ യോഗങ്ങളില്‍ നിലപാടുകള്‍ കൃത്യമായി പറയാറുണ്ടെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. 

ഓഖി ദുരന്ത സമയത്ത് ചന്ദ്രശേഖരന്‍ ഉടനടി ദുരന്ത മേഖല സന്ദര്‍ശിക്കാത്തതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സംഘടന ചര്‍ച്ചയില്‍  സിപിഐ മന്ത്രിമാര്‍ക്കെതിരെ കടുത്ത ഭാഷയിലാണ് വിമര്‍ശനം ഉണ്ടായത്. 
പൊതിക്കാത്ത തേങ്ങ പട്ടിയുടെ മുന്നില്‍ വലിച്ചിടുന്നതുപോലെയാണ് മന്ത്രിമാരുടെ അവസ്ഥ എന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ചന്ദ്രഖേരന്റെ കടിഞ്ഞാണ്‍ മുഖ്യമന്ത്രിയുടെ കയ്യിലാണെന്നും ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമന്‍ ഇ. ചന്ദ്രശേഖരന്‍ നായര്‍ക്കും സി.ദിവാകരനും മാനക്കേടാണെന്നും പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ബാലകൃഷ്ണപിള്ളയെ പിന്തുണച്ച സെക്രട്ടറി കാനം രാജേന്ദ്രന്‍ കെ.എം മാണിയെ എതിര്‍ക്കുന്നത് ശരിയല്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com