യുഡിഎഫിന് അതൃപ്തി; നാളത്തെ ഹര്‍ത്താല്‍ പെരിന്തല്‍മണ്ണയില്‍ മാത്രം ചുരുക്കി ലീഗ്

സിപിഎം മുസ്‌ലിം ലീഗ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മലപ്പുറം ജില്ലയില്‍ ആഹ്വാനം ചെയത യുഡിഎഫ് ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രം നടത്താന്‍ തീരുമാനം
യുഡിഎഫിന് അതൃപ്തി; നാളത്തെ ഹര്‍ത്താല്‍ പെരിന്തല്‍മണ്ണയില്‍ മാത്രം ചുരുക്കി ലീഗ്

മലപ്പുറം: സിപിഎം മുസ്‌ലിം ലീഗ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മലപ്പുറം ജില്ലയില്‍ ആഹ്വാനം ചെയത യുഡിഎഫ് ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രം നടത്താന്‍ തീരുമാനം. പ്രാദേശികമായി നടന്ന ഒരു സംഭവത്തിന്റെ പേരില്‍ ജില്ലയില്‍ മുഴുവന്‍ ഹര്‍ത്താല്‍ നടത്തുന്നതിനെ യുഡിഎഫ് സംസ്ഥാന നേതൃത്വം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഹര്‍ത്തിലാല്‍ മാറ്റം വരുത്തിയത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന ഘടത്തില്‍ നിന്നും യുഡിഎഫ് മലപ്പുറം ജില്ലാ കമ്മിറ്റിയ്ക്ക് ലഭിച്ചുവെന്നും സൂചനയുണ്ട്.

അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് പെരിന്തല്‍മണ്ണയില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. ഒരു ദിവസം കൂടി ഹര്‍ത്താല്‍ നടത്തുന്നത് ജനജീവിതം സ്തംഭിപ്പിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നും അറിയുന്നു. പെരിന്തല്‍മണ്ണ പോളിടെക്‌നിക്ക് കോളേജില്‍ എസ്എഫ്‌ഐ  എംഎസ്എഫ് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് തെരുവ് യുദ്ധത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ പെരിന്തല്‍മണ്ണയിലെ ലീഗ് നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് പൂര്‍ണമായും അടിച്ചു തകര്‍ത്തു. ഇതില്‍ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകര്‍ മലപ്പുറം പാലക്കാട് പാത ഉപരോധിച്ചു. കുറ്റക്കാരായ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യണമെന്നാണ് ലീഗ് പ്രവര്‍ത്തകരുടെ ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com