വീടിന് തീപിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: ആത്മഹത്യയെന്ന് പൊലീസ്

തിരുവല്ലയില്‍ വീടിന് തീപിടിച്ച് വിദ്യാര്‍ഥിനി പൊള്ളലേറ്റു മരിച്ചത് ആത്മഹത്യയാണെന്ന് പൊലീസ്
വീടിന് തീപിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: ആത്മഹത്യയെന്ന് പൊലീസ്


പത്തനംതിട്ട: തിരുവല്ലയില്‍ വീടിന് തീപിടിച്ച് വിദ്യാര്‍ഥിനി പൊള്ളലേറ്റു മരിച്ചത് ആത്മഹത്യയാണെന്ന് പൊലീസ്. മീന്തലക്കര തെങ്ങനാംകുളത്ത് അജിയുടെ മകള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി അഭിരാമിയാണd (15) മരിച്ചത്. പെണ്‍കുട്ടി മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി ജീവനൊടുക്കിയതാണെന്നു പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകട കാരണമെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. തിരുവല്ല നിക്കോള്‍സണ്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് അഭിരാമി.

സഹോദരന്റെ ബാഗില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയെന്നും വീട്ടുകാരുമായി ഉണ്ടായ പ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്നും പൊലീസ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com