സിപിഎം പ്രകടനപത്രിക മറക്കുന്നു,മാണിയെ എല്‍ഡിഎഫിന് ഉള്‍ക്കൊളളാനാവില്ല; വീണ്ടും കടന്നാക്രമിച്ച് സിപിഐ

സിപിഎം ഏകപക്ഷീയമായി തിരുമാനങ്ങള്‍ എടുക്കുന്നുവെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനം വിമര്‍ശിച്ചു. പ്രകടനപത്രികയില്‍ പറയാത്ത കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സിപിഎം ശ്രമിക്കുന്നു
സിപിഎം പ്രകടനപത്രിക മറക്കുന്നു,മാണിയെ എല്‍ഡിഎഫിന് ഉള്‍ക്കൊളളാനാവില്ല; വീണ്ടും കടന്നാക്രമിച്ച് സിപിഐ

തിരുവനന്തപുരം:  കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുക്കുന്നതിനെ ചൊല്ലി സിപിഎമ്മും സിപിഐയും തമ്മില്‍ ഉടലെടുത്ത തര്‍ക്കം ഇപ്പോഴും പുകയുന്നു. സിപിഎം ഏകപക്ഷീയമായി തിരുമാനങ്ങള്‍ എടുക്കുന്നുവെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനം വിമര്‍ശിച്ചു. പ്രകടനപത്രികയില്‍ പറയാത്ത കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സിപിഎം ശ്രമിക്കുന്നു. സിപിഐ പ്രകടിപ്പിക്കുന്ന വിയോജിപ്പുകള്‍ക്ക് പൊതുസമൂഹത്തിന്റെ അംഗീകാരമുണ്ടെന്നും രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. കേരള കോണ്‍ഗ്രസിനെ ഉള്‍ക്കൊളളാന്‍ എല്‍ഡിഎഫിന് ആവില്ലെന്നും സമ്മേളനം ചൂണ്ടികാട്ടി. 

കെ എം മാണിയെ ഇടതുമുന്നണിയില്‍ എടുക്കാനുളള സിപിഎം നീക്കത്തിനെ എതിര്‍ക്കുന്ന രാഷ്ട്രീയ റിപ്പോര്‍ട്ടാണ് അവതരിപ്പിച്ചത്്. അഴിമതിക്കെതിരെ വീട്ടുവീഴ്ചയില്ലാത്ത എല്‍ഡിഎഫിന് കേരള കോണ്‍ഗ്രസിനെ ഉള്‍ക്കൊളളാന്‍ ആവില്ല. മാണിയുടെ മകന്‍ സോളാര്‍ കേസില്‍ പ്രതിയെന്ന് തെളിഞ്ഞു. മാണിയുടെ വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം ഉണ്ടെന്ന വസ്തുത എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഉയര്‍ത്തിയിരുന്നുവെന്നും റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു.

കച്ചവട ലക്ഷ്യമുളള പാര്‍ട്ടിക്ക് ഇടതുമുന്നണിയില്‍ സ്ഥാനമില്ലെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com