2004ലെ സാഹചര്യം വന്നാല്‍ അപ്പോള്‍ ആലോചിക്കാം; കോണ്‍ഗ്രസ് മൃദുഹിന്ദുത്വ പാര്‍ട്ടിയെന്ന് എസ്ആര്‍പി

കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന സിപിഎം കരട് രാഷ്ട്രീയ നയം ബിജെപിയെ സഹായിക്കാനാണെന്ന വാദം തള്ളി പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള.
2004ലെ സാഹചര്യം വന്നാല്‍ അപ്പോള്‍ ആലോചിക്കാം; കോണ്‍ഗ്രസ് മൃദുഹിന്ദുത്വ പാര്‍ട്ടിയെന്ന് എസ്ആര്‍പി

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന സിപിഎം കരട് രാഷ്ട്രീയ നയം ബിജെപിയെ സഹായിക്കാനാണെന്ന വാദം തള്ളി പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. സിപിഎമ്മിനെതിരെ അപവാദ പ്രചാരണം നടത്തുന്നത് ഒരു വിഭാഗത്തിന്റെ സ്ഥിരം പരിപാടിയാണെന്ന് എസ്ആര്‍പി ആരോപിച്ചു. കോണ്‍ഗ്രസിന്റേത് മൃദു ഹിന്ദുത്വ നിലപാടാണ്. ബിജെപിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. മുഖ്യവിപത്ത് ബിജെപി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. 

കരട് പ്രമേയം വ്യക്തികള്‍ തമ്മിലോ, സംസ്ഥാനങ്ങള്‍ തമ്മിലോ ഉള്ള പ്രശ്‌നമല്ല. അത് രാഷ്ട്രീയമാണ്. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ രേഖ ഉണ്ടാക്കലിന്റെ നടപടി ക്രമങ്ങള്‍ മാത്രമാണെന്നും അന്തിമ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസിലാണ് സ്വീകരിക്കുകയെന്നും എസ്ആര്‍പി കൂട്ടിച്ചേര്‍ത്തു. 2004 സാഹചര്യം വന്നാല്‍ അപ്പോള്‍ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com