അതിസമ്പന്നര്‍ തടിച്ചുകൊഴുക്കുന്നതു കണ്ടു സായൂജ്യമടയാനുള്ള അച്ചേദിന്‍ പാവങ്ങള്‍ക്കും വന്നു; കണക്കുകളുമായി എം ബി രാജേഷ് 

അതിസമ്പന്നര്‍ തടിച്ചുകൊഴുക്കുന്നതു കണ്ടു സായൂജ്യമടയാനുള്ള അച്ചേദിന്‍ പാവങ്ങള്‍ക്കും വന്നു; കണക്കുകളുമായി എം ബി രാജേഷ് 

വികസന സൂചികയില്‍ ഇന്ത്യ പാകിസ്ഥാനും ചൈനയ്ക്കും പിന്നില്‍ എന്ന ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഎം നേതാവ് എം ബി രാജേഷ് എം പി.

കൊച്ചി: വികസന സൂചികയില്‍ ഇന്ത്യ പാകിസ്ഥാനും ചൈനയ്ക്കും പിന്നില്‍ എന്ന ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഎം നേതാവ് എം ബി രാജേഷ് എം പി. മോദി ഭരണത്തില്‍ അച്ചേദിന്‍ വന്നത് ആര്‍ക്കെന്നറിയാം എന്ന തലവാചകത്തോടെ ഫെയ്‌സ്ബുക്കിലുടെയാണ് എം ബി രാജേഷ് മോദി സര്‍ക്കാരിനെ വിമര്‍ശിച്ചത്. 

വികസന സൂചികയില്‍ ചൈന, പാകിസ്ഥാന്‍ , നേപ്പാള്‍, ബംഗ്ലാദേശ് എന്നി അയല്‍പക്ക രാജ്യങ്ങള്‍ക്ക് പിന്നിലാണ് ഇന്ത്യയെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ക്ക് ഒപ്പം അസമത്വത്തക്കുറിച്ചുള്ള ഓക്‌സ്ഫാം റിപ്പോര്‍ട്ടും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രതിപാദിക്കുന്നു. 

ഇന്ത്യയില്‍ സൃഷ്ടിക്കപ്പെട്ട സ്വത്തിന്റെ 73% ജനസംഖ്യയിലെ അതിസമ്പന്നരായ ഒരു ശതമാനം സ്വന്തമാക്കിയെന്ന ഓക്‌സ്ഫാം റിപ്പോര്‍ട്ടും എം ബി രാജേഷ് മോദി സര്‍ക്കാരിന് എതിരെ ആയുധമാക്കുന്നു. മുന്‍വര്‍ഷം ഈ ഒരു ശതമാനം നേടിയത് മൊത്തം സ്വത്തിന്റെ 58% ആയിരുന്നു. ഒരു വര്‍ഷം കൊണ്ട് സ്വത്തിന്റെ മുക്കാല്‍പങ്കും സ്വന്തമാക്കുന്ന അച്ചേദിന്‍ അതിസമ്പന്നര്‍ക്കു മാത്രമാണ് വന്നത്. ജനസംഖ്യയുടെ  പകുതിയായ 67 കോടി മനുഷ്യരുടെയാകെ സ്വത്ത് വര്‍ദ്ധിച്ചത് തുച്ഛമായ ഒരു ശതമാനം മാത്രം. അതിസമ്പന്നര്‍ തടിച്ചുകൊഴുക്കുന്നതു കണ്ടു സായൂജ്യമടയാനുള്ള അച്ചേദിന്‍ പാവങ്ങള്‍ക്കും വന്നുവെന്നു പറയാമെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ എം ബി രാജേഷ് കുറ്റപ്പെടുത്തുന്നു. 

ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിച്ചതായുളള അസോചം റിപ്പോര്‍ട്ടും കേന്ദ്രസര്‍ക്കാരിന്റെ കെടുകാര്യസ്ഥതയായി എം ബി രാജേഷ് ചൂണ്ടികാണിക്കുന്നു. തൊഗാഡിയയുടെ വലിയ വായിലെ കരച്ചിലിനും അമ്പലമോ പള്ളിയോ എന്ന ചോദ്യങ്ങള്‍ക്കും കുരങ്ങോ മനുഷ്യനോ ആദ്യമുണ്ടായതെന്ന മന്ദബുദ്ധി സംവാദങ്ങള്‍ക്കുമിടയില്‍ സമര്‍ത്ഥമായി മറച്ചുവെക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങളാണിവ എന്നും എം ബി രാജേഷ് ഓര്‍മ്മപ്പെടുത്തുന്നു.  

എം ബി രാജേഷിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്നത്തെ പത്രങ്ങളിലെ മൂന്ന് വാര്‍ത്തകള്‍ നോക്കൂ. മോദി ഭരണത്തില്‍ അച്ചേദിന്‍ വന്നത് ആര്‍ക്കെന്നറിയാം. 
1. വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്‍ക്ലുസീവ് ഡെവലപ്‌മെന്റ് ഇന്‍ഡക്‌സില്‍ (എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വികസന സൂചിക) ഇന്ത്യ കഴിഞ്ഞ വര്‍ഷത്തെ 60ാം സ്ഥാനത്തില്‍ നിന്ന് 62ാം സ്ഥാനത്തേക്ക് വളര്‍ന്നു! ചൈനയുടെ മാത്രമല്ല, പാകിസ്ഥാന്റെയും ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും വളരെ പിന്നില്‍! ചൈന 26ാം സ്ഥാനത്തും പാകിസ്ഥാന്‍ 47ാം സ്ഥാനത്തുമാണ്. മുന്‍വര്‍ഷത്തെ 52ാം സ്ഥാനത്തു നിന്നാണ് പാകിസ്ഥാന്‍ 47ല്‍ എത്തിയത്. നേപ്പാള്‍ 22, ബംഗ്ലാദേശ് 34,ശ്രീലങ്ക 40 എന്നിങ്ങനെയാണ് സ്ഥാനം. നോര്‍വെയാണ് ഒന്നാം സ്ഥാനത്ത്.
2. അസമത്വത്തക്കുറിച്ചുള്ള ഓക്‌സ്ഫാം റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള വാര്‍ത്തകഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ സൃഷ്ടിക്കപ്പെട്ട സ്വത്തിന്റെ 73% ജനസംഖ്യയിലെ അതിസമ്പന്നരായ ഒരു ശതമാനം സ്വന്തമാക്കി. അതിനുമുന്‍വര്‍ഷം ഈ ഒരു ശതമാനം നേടിയത് മൊത്തം സ്വത്തിന്റെ 58% ആയിരുന്നു. ഒരു വര്‍ഷം കൊണ്ട് സ്വത്തിന്റെ മുക്കാല്‍പങ്കും സ്വന്തമാക്കുന്ന അച്ചേദിന്‍ അതിസമ്പന്നര്‍ക്കു മാത്രമാണ് വന്നത്. ജനസംഖ്യയുടെ താഴെ പകുതിയായ 67 കോടി മനുഷ്യരുടെയാകെ സ്വത്ത് വര്‍ദ്ധിച്ചത് തുച്ഛമായ ഒരു ശതമാനം മാത്രം! അതിസമ്പന്നര്‍ തടിച്ചുകൊഴുക്കുന്നതു കണ്ടു സായൂജ്യമടയാനുള്ള അച്ചേദിന്‍ പാവങ്ങള്‍ക്കും വന്നുവെന്നു പറയാം. ഈ സമ്പന്നര്‍ക്ക് മോദി ഭരണത്തിലെ ആദ്യ രണ്ടുവര്‍ഷം ലഭിച്ച നികുതിയിളവുകള്‍ 12 ലക്ഷം കോടി രൂപയായിരുന്നു എന്നോര്‍ക്കുക. കോര്‍പ്പറേറ്റ് നികുതി നിരക്ക് 30% ത്തില്‍ നിന്ന് 25% മായി കുറച്ചു കൊടുത്തതും ഓര്‍മ്മിക്കുക. സാധാരണക്കാര്‍ക്ക് മേല്‍ പെട്രോളിന് 126 ഉം ഡീസലിന് 400% വും നികുതി അടിച്ചേല്‍പ്പിച്ചപ്പോഴാണ് ഇതെന്നുമറിയുക. എത്ര കഷ്ടപ്പെട്ടാണ് മോദി ഭരണം സമ്പന്നര്‍ക്ക് അച്ചേദിന്‍ വരുത്തിയതെന്നു നോക്കൂ. 
3. അസ്സോചംക്രിസില്‍സ് കിട്ടാക്കടത്തെക്കുറിച്ചുള്ള പഠനറിപ്പോര്‍ട്ടിന്റെ വാര്‍ത്ത.ഈ മാര്‍ച്ചാകുമ്പോഴേക്കും ബാങ്കുകളിലെ കിട്ടാക്കടം ഇപ്പോഴുള്ള 8.5 ലക്ഷം കോടിയില്‍ നിന്ന് 9.5 ലക്ഷം കോടിയായി ഉയരുമത്രെ. കിട്ടാക്കടമാകാന്‍ സാധ്യതയുളളത് 11.5 ലക്ഷം കോടി. കിട്ടാക്കടത്തിന്റെ 88% വന്‍കിട വായ്പകളുമാണ് എന്നറിയുക. വന്‍കിടക്കാര്‍ക്ക് അച്ചേദിന്‍ വരുന്ന മറ്റൊരു വഴി ഇതാണ്. 
തൊഗാഡിയയുടെ വലിയ വായിലെ കരച്ചിലിനും അമ്പലമോ പള്ളിയോ എന്ന ചോദ്യങ്ങള്‍ക്കും കുരങ്ങോ മനുഷ്യനോ ആദ്യമുണ്ടായതെന്ന മന്ദബുദ്ധി സംവാദങ്ങള്‍ക്കുമിടയില്‍ സമര്‍ത്ഥമായി മറച്ചുവെക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങളാണിവ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com