കോഴിക്കോട് വീണ്ടും അതിവിദഗ്ധമായ എടിഎം കൊള്ള; മെഷിന്‍ ഓഫാക്കി കവര്‍ന്നത് 1,49,000 രൂപ

പണം എത്തുന്ന സമയത്ത് തന്നെ മെഷിന്‍ ഓഫാക്കുന്നതിനാല്‍ വ്യക്തികളുടെ അക്കൗണ്ടിന് പകരം ബാങ്കിന്റെ താത്കാലിക അക്കൗണ്ടില്‍ നിന്നുമാണ് പണം നഷ്ടമായിരിക്കുന്നത്
കോഴിക്കോട് വീണ്ടും അതിവിദഗ്ധമായ എടിഎം കൊള്ള; മെഷിന്‍ ഓഫാക്കി കവര്‍ന്നത് 1,49,000 രൂപ

കോഴിക്കോട് വീണ്ടും എടിഎം തട്ടിപ്പ്. നെറ്റവര്‍ക്ക് വിച്ഛേദിച്ചും, എടിഎം മെഷിന്‍ ഓഫാക്കിയും 1,49,000 രൂപ കവര്‍ന്നതായാണ് സൂചന. കോഴിക്കോട് ആനിഹാള്‍ റോഡിലെ എസ്ബിഐയുടെ താത്കാലിക അക്കൗണ്ടില്‍ നിന്നാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. 

ആറു തവണകളിലായിട്ടാണ് പണം എടിഎമ്മില്‍ നിന്നും പിന്‍വലിച്ചിരിക്കുന്നത്. എടിഎം മെഷിന്‍ ഓഫാക്കിയതിന് ശേഷം വ്യത്യസ്ത എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട നാല് പേരുടെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം ബ്രാഞ്ച് മാനേജര്‍ പൊലീസില്‍ പരാതി നല്‍കി.

പണം എത്തുന്ന സമയത്ത് തന്നെ മെഷിന്‍ ഓഫാക്കുന്നതിനാല്‍ വ്യക്തികളുടെ അക്കൗണ്ടിന് പകരം ബാങ്കിന്റെ താത്കാലിക അക്കൗണ്ടില്‍ നിന്നുമാണ് പണം നഷ്ടമായിരിക്കുന്നത്. വ്യക്തികളുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടാത്തത് കൊണ്ട് തന്നെ പരാതിയുമായി ആരും വരാതിരുന്നത് സംഭവം പുറത്തറിയുന്നത് വൈകുന്നതിന് ഇടയാക്കി. എടിഎം ഇടപാടുകളുടെ സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com