പ്രായപൂര്‍ത്തി ആയെന്ന് കരുതി ബോംബ് വെച്ച് കൊല്ലാമെന്നുണ്ടോ ?  മകള്‍ക്ക് നാളെ എന്തു സംഭവിക്കുമെന്ന് അറിയില്ലെന്ന് ഹാദിയയുടെ അച്ഛന്‍

മകള്‍ക്ക് നാളെ എന്തു സംഭവിക്കുമെന്ന് അറിയില്ല. അതുകൂടി കണക്കാക്കി തീരുമാനം ഉണ്ടാകണമെന്നും അശോകന്‍
പ്രായപൂര്‍ത്തി ആയെന്ന് കരുതി ബോംബ് വെച്ച് കൊല്ലാമെന്നുണ്ടോ ?  മകള്‍ക്ക് നാളെ എന്തു സംഭവിക്കുമെന്ന് അറിയില്ലെന്ന് ഹാദിയയുടെ അച്ഛന്‍

കോട്ടയം : ഹാദിയയുടെ വിവാഹക്കാര്യത്തില്‍ ഇടപെടനാകില്ലെന്ന സുപ്രീംകോടതി വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ച് അച്ഛന്‍ അശോകന്‍. പ്രായപൂര്‍ത്തിയായ ഹാദിയ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് കോടതി മുമ്പാകെ അറിയിച്ചതാണ്. ഈ സാഹചര്യത്തില്‍ വിവാഹം റദ്ദാക്കണമെന്ന ആവശ്യത്തില്‍ ഇടപെടാനാകില്ലെന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. എന്നാല്‍ പ്രായപൂര്‍ത്തിയായി എന്നുവെച്ച് ഒരാളെ ബോംബ് വെച്ച് കൊല്ലാമെന്നുണ്ടോ എന്ന് അശോകന്‍ ചോദിച്ചു.

മകള്‍ക്ക് നാളെ എന്തു സംഭവിക്കുമെന്ന് അറിയില്ല. അതുകൂടി കണക്കാക്കി തീരുമാനം ഉണ്ടാകണമെന്നും അശോകന്‍ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് പറയാനുള്ള കാര്യങ്ങള്‍ അടുത്തമാസം 22 നകം എഴുതി നല്‍കാന്‍ കോടതി ഹാദിയയോട് ആവശ്യപ്പെട്ടു. ഭര്‍ത്താവ് ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്റെ ആവശ്യം പരിഗണിച്ച കോടതി, ഹാദിയയെ കേസില്‍ കക്ഷി ചേര്‍ത്തു. 

നേരത്തെ ഹൈക്കോടതി വിവാഹം റദ്ദാക്കിയപ്പോള്‍ ഹാദിയ കേസില്‍ കക്ഷിയായിരുന്നില്ല. അതിനാല്‍ അവര്‍ക്ക് തന്റെ ബാഗം വിശദീകരിക്കാനായില്ലെന്ന് ഷെഫിന്‍ ജഹാന്റെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. കേസ് സുപ്രീംകോടതി ഫെബ്രുവരി 22 ന് വീണ്ടും പരിഗണിക്കും. ഷെഫിന്‍ ജഹാന്റെ ക്രിമിനല്‍ പശ്ചാത്തലവുമായി ബന്ധപ്പെട്ട അന്വേഷണവുമായി എന്‍ഐഎക്ക് മുന്നോട്ട് പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com