ചൈനീസ് ചാരന്‍മാരുടെ കരിനിയമങ്ങള്‍ക്ക് ദേശസ്‌നേഹികള്‍ പുല്ലുവില കല്‍പ്പിക്കുന്നില്ല: കെ സുരേന്ദ്രന്‍ 

ചൈനീസ് ചാരന്‍മാരുടെ കരിനിയമങ്ങള്‍ക്ക് ദേശസ്‌നേഹികള്‍ പുല്ലുവില കല്‍പ്പിക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍
ചൈനീസ് ചാരന്‍മാരുടെ കരിനിയമങ്ങള്‍ക്ക് ദേശസ്‌നേഹികള്‍ പുല്ലുവില കല്‍പ്പിക്കുന്നില്ല: കെ സുരേന്ദ്രന്‍ 

കൊച്ചി:ചൈനീസ് ചാരന്‍മാരുടെ കരിനിയമങ്ങള്‍ക്ക് ദേശസ്‌നേഹികള്‍ പുല്ലുവില കല്‍പ്പിക്കുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പറഞ്ഞു. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്‌ളിക് ദിനത്തിലും ഇന്ത്യയിലെ ഏതു പൗരനും പൊതുസ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്താനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്. 2004 ല്‍ സുപ്രീംകോടതി ഇത് പൗരന്റെ മൗലികാവകാശമാണെന്ന് അസന്നിഗ്ദ്ധമായി പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഈ ഫ്‌ളാഗ് കോഡ് തിരുത്താനുള്ള ഒരു അവകാശവും പിണറായി വിജയനില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു

കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഭരണഘടനയുടെ അനുഛേദം 19(1)(മ )പ്രകാരം സ്വാതന്ത്ര്യദിനത്തിലും റിപ്പബ്‌ളിക് ദിനത്തിലും ഇന്ത്യയിലെ ഏതു പൗരനും പൊതുസ്ഥലങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, മററു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ദേശീയപതാക ഉയര്‍ത്താനുള്ള സ്വാതന്ത്ര്യമുണ്ട്. 2004 ല്‍ സുപ്രീംകോടതി ഇത് പൗരന്റെ മൗലികാവകാശമാണെന്ന് അസന്നിഗ്ദ്ധമായി പറഞ്ഞിട്ടുണ്ട്. ദേശീയപതാകയോടുള്ള ആദരവും പവിത്രതയും കാത്തുസൂക്ഷിച്ചുകൊണ്ടുവേണമെന്ന് നിര്‍ബന്ധമുണ്ടെന്ന് മാത്രം. ഫ്‌ളാഗ് കോഡ് തിരുത്താനുള്ള ഒരു അവകാശവും പിണറായി വിജയനില്ല. അതനുസരിക്കാനുള്ള ഒരു ബാധ്യതയും പൗരന്മാര്‍ക്കുമില്ല. പിണറായി വിജയന്റെ ഈ ഇണ്ടാസിന് ഉപ്പുപൊതിയുന്ന കടലാസ്സിന്റെ വിലപോലും ഞങ്ങള്‍ കല്‍പ്പിക്കുന്നുമില്ല. ചൈനീസ് ചാരന്‍മാരുടെ കരിനിയമങ്ങള്‍ക്ക് ദേശസ്‌നേഹികള്‍ പുല്ലുവില കല്‍പ്പിക്കുന്നില്ല. കേരളം ഒരു പ്രത്യേകരാജ്യമാണെന്ന് പിണറായി കരുതുന്നുണ്ടെങ്കില്‍ അതംഗീകരിച്ചുകൊടുക്കാന്‍ മനസ്സില്ലെന്നു പറഞ്ഞുകൊള്ളുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com