തൊഗാഡിയക്ക് കേരളത്തില്‍ നിന്ന് അറസ്റ്റ് വാറണ്ട്; 2012 ലെ കേസില്‍ കോടതിയില്‍ ഹാജരാവാതിരുന്നതിനെ തുടര്‍ന്നാണ് നടപടി

കാഞ്ഞങ്ങാട് പൊതുയോഗത്തില്‍ പങ്കെടുത്ത് തൊഗാഡിയ മതവികാരം വ്രണപ്പെടുന്ന രീതിയില്‍ പ്രകോപനപരമായി പ്രസംഗിച്ചിരുന്നു
തൊഗാഡിയക്ക് കേരളത്തില്‍ നിന്ന് അറസ്റ്റ് വാറണ്ട്; 2012 ലെ കേസില്‍ കോടതിയില്‍ ഹാജരാവാതിരുന്നതിനെ തുടര്‍ന്നാണ് നടപടി

വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ പ്രവീണ്‍ തൊഗാഡിയക്കെതിരേ കേരളത്തില്‍നിന്ന് വീണ്ടും അറസ്റ്റ് വാറണ്ട്. മതവികാരം  വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചതിന്റെ  പേരില്‍ നിലനില്‍ക്കുന്ന കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് കോടതി അറസ്റ്റ് വാറണ്ട്  പുറപ്പെടുവിച്ചത്. 

2012 ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കാഞ്ഞങ്ങാട് പൊതുയോഗത്തില്‍ പങ്കെടുത്ത് തൊഗാഡിയ മതവികാരം വ്രണപ്പെടുന്ന രീതിയില്‍ പ്രകോപനപരമായി പ്രസംഗിച്ചിരുന്നു. അതിനെത്തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പൊലീസ് അദ്ദേഹത്തിനനെതിരേ സ്വമേധയാ കേസെടുത്തു. ഈ കേസില്‍ കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് അയച്ചുവെങ്കിലും ആളെ കണ്ടെത്താനായില്ല എന്നു പറഞ്ഞു തിരിച്ചയക്കുകയായിരുന്നു. 

രാജ്യം അറിയപ്പെടുന്ന വ്യക്തിയുടെ ശരിയായ മേല്‍വിലാസം മനസിലാക്കാത്തതിന് പൊലീസിന് കോടതി രൂക്ഷമായി വിമര്‍ശിച്ചു. തുടര്‍ന്ന് വിഎച്ച്്പി നേതാവിന്റെ ശരിയായ മേല്‍വിലാസം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചതോടെ ഹോസ്ദുര്‍ഗ് ചീഫ് മജിസ്‌ട്രേറ്റ് കോടതി ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com