മാണിയെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫില്‍ എത്തിക്കണം; കോണ്‍ഗ്രസില്‍ സമവായം 

 ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനുമുമ്പ് ്‌കേരള കോണ്‍ഗ്രസ് (എം) നെ യുഡിഎഫിലേക്ക് തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍  സമവായം.
മാണിയെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫില്‍ എത്തിക്കണം; കോണ്‍ഗ്രസില്‍ സമവായം 

കോട്ടയം:  ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനുമുമ്പ് ്‌കേരള കോണ്‍ഗ്രസ് (എം) നെ യുഡിഎഫിലേക്ക് തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍  സമവായം. മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യം കെ.എം. മാണിയുമായി സംസാരിക്കാന്‍ തീരുമാനിച്ചു. ബുധനാഴ്ച നടന്ന കെപിസിസി യോഗമാണ് മാണിയെ കൂടെക്കൂട്ടാനുള്ള നീക്കം സജീവമാക്കാന്‍ തീരുമാനിച്ചത്.

ഇതോടെ, മുന്നണി പുനഃപ്രവേശന വിഷയത്തില്‍ കെ.എം മാണിയും മകന്‍ ജോസ് കെ.മാണിയും കൈക്കൊള്ളുന്ന നിലപാട് നിര്‍ണായകമാകും. അതേസമയം, പാര്‍ട്ടി സിപിഎമ്മുമായി അടുക്കുന്നുവെന്ന സൂചനകളും ശക്തമാണ്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് കോണ്‍ഗ്രസിന്റെ അടിയന്തര നീക്കം. 

എല്‍ഡിഎഫിലേക്കോ യുഡിഎഫിലേക്കോ എന്ന പ്രഖ്യാപനം കേരള കോണ്‍ഗ്രസിന്റെ കോട്ടയം സമ്മേളനത്തിലുണ്ടാകുമെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്. എന്നാല്‍ അതിനു സമയമായിട്ടില്ലെന്നാണ് മാണി ഒടുവില്‍ വിശദീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com