ആറുകോടിയുടെ ബമ്പറടിച്ചത് മുന്‍ പഞ്ചായത്ത് മെമ്പര്‍ക്ക് 

ഇന്നലെ നറുക്കെടുത്ത കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് പുതുവത്സര ബംബറില്‍ ഒന്നാം സമ്മാനം നേടിയത് മുന്‍ പഞ്ചായത്ത് മെമ്പര്‍.
ആറുകോടിയുടെ ബമ്പറടിച്ചത് മുന്‍ പഞ്ചായത്ത് മെമ്പര്‍ക്ക് 



തിരുവനന്തപുരം: ഇന്നലെ നറുക്കെടുത്ത കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് പുതുവത്സര ബംബറില്‍ ഒന്നാം സമ്മാനം നേടിയത് മുന്‍ പഞ്ചായത്ത് മെമ്പര്‍. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയും നഗരൂര്‍ പഞ്ചായത്തിലെ മുന്‍ വാര്‍ഡ് മെമ്പറുമായ ബി.രത്‌നാകരന്‍ പിള്ളയാണ് ആറുകോടിയുടെ ഒന്നാം സമ്മാനം കരസ്ഥമാക്കിയത്.  ഇന്നലെ 3 ന് തിരുവനന്തപുരത്തു വച്ചായിരുന്നു ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടന്നത്.

വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശിയായ ജറാര്‍ വിറ്റ എല്‍.ഇ.261550 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 62 കാരനായ ജറാര്‍ തിരുവനന്തപുരം പുളിമൂടുള്ള ഭാഗ്യക്കുറി ഓഫീസില്‍ നിന്നെടുത്ത 480 ടിക്കറ്റുകളില്‍ ഒന്നിലാണ് ഭാഗ്യദേവത കടാക്ഷിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com