തിരുവനന്തപുരം ശ്രീപത്മനാഭ തീയറ്ററില്‍ തീപിടുത്തം; സീറ്റുകള്‍ കത്തി നശിച്ചു

സെക്യൂരിറ്റി ജീവനക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ഈ സമയം തീയറ്ററിനകത്ത് ഉണ്ടായിരുന്നു എങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
തിരുവനന്തപുരം ശ്രീപത്മനാഭ തീയറ്ററില്‍ തീപിടുത്തം; സീറ്റുകള്‍ കത്തി നശിച്ചു

തിരുവനന്തപുരത്തെ ശ്രീപത്മനാഭ തീയറ്ററില്‍ തീപിടുത്തം. അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് തീപിടുത്തമുണ്ടായത്. 

തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല. എന്നാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ടായിരിക്കാം അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ശക്തമായ തീപിടുത്തത്തില്‍ തീയറ്ററിലെ സീറ്റുകള്‍ കത്തി നശിച്ചു. സെക്യൂരിറ്റി ജീവനക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ഈ സമയം തീയറ്ററിനകത്ത് ഉണ്ടായിരുന്നു എങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com